മഹാരാഷ്ട്ര: അഹമ്മദാബാദിലെ ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ കട്ടോൾ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മറ്റി (എപിഎംസി) ഇലക്ഷനിൽ തകർപ്പൻ വിജയവുമായി ബിജെപി. ശിവസേനയെയും എൻസിപിയെയും അമ്പരപ്പിച്ചുകൊണ്ടാണ് എൻസിപിയുടെ കോട്ടയിൽ പതിനെട്ട്
സീറ്റുകളിൽ പതിനാലും നേടി ബിജെപി വിജയിച്ചത്.
മഹാരാഷ്ട്രയിൽ ബിജെപിയുടെ സ്വീകാര്യത വർധിക്കുന്നത് ശിവസേനയ്ക്ക് കനത്ത തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന ഭരണത്തിനായി എൻസിപി യെയും കോൺഗ്രസിനെയും സഖ്യകക്ഷികളായി സ്വീകരിച്ചത് അബദ്ധമായി എന്നാണ് ശിവസേനയുടെ സമീപകാല നിലപാടുകൾസൂചിപ്പിക്കുന്നത്.
ഗാന്ധിനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 44 സീറ്റുകളില്‍ 41 എണ്ണവും നേടി വന്‍ ഭൂരിപക്ഷത്തോടെയാണ് ബിജെപി ഭരണം പിടിച്ചെടുത്തത്. ബിജെപി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് രണ്ടു സീറ്റിലൊതുങ്ങി. ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുമെന്ന് പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടിക്ക് കിട്ടിയത് ഒരു സീറ്റ് മാത്രം. ഗാന്ധിനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 11 വാര്‍ഡുകളിലെ 44 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
Post Your Comments