ദോഹ: ഖത്തറിൽ വനിതകൾക്ക് മാത്രമായി പുതിയ ബീച്ച് തുറക്കുന്നു. ഖത്തറിലെ അൽ ഷമാലിലാണ് വനിതാകൾക്ക് മാത്രമായി ബീച്ച് തുറക്കുന്നത്. വൈകാതെ ബീച്ചിന്റെ പ്രവർത്തനംആരംഭിക്കുമെന്നാണ് വിവരം.
ഷമാലിലെ അൽ മമ്ലഹ (അൽ ഗാരിയ) പ്രദേശത്താണ് ബീച്ച് ഒരുങ്ങുന്നത്. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ നാച്വറൽ റിസർവ് വകുപ്പും ഷമാൽ നഗരസഭയിലെ സേവന കാര്യ വിഭാഗവും ചേർന്നാണ് വനിതകൾക്കായി ബീച്ച് സജ്ജമാക്കുന്നത്. 15,000 ചതുരശ്രമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ബീച്ചിന്റെ എല്ലാ വശങ്ങളും വേലികെട്ടി തിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ടോയ്ലറ്റുകൾ, മേശകൾ, ഇരിക്കാനുള്ള കസേരകൾ, ബാർബിക്യൂ ഉണ്ടാക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയവയും ബീച്ചിൽ ഉണ്ടാകും. സ്ത്രീകളുടെ സ്വകാര്യത കാത്തുസൂക്ഷിച്ചായിരിക്കും ബീച്ചിന്റെ പ്രവർത്തനം നടക്കുകയെന്നാണ് അധികൃതർ പറയുന്നത്.
Read Also: അവിഹിതബന്ധം പുറത്തറിയാതിരിക്കാൻ ആസൂത്രിത കൊലപാതകം: ഗർഭിണിയേയും മകനെയും കൊന്ന കേസിൽ പ്രതി കുറ്റക്കാരൻ
Post Your Comments