കൊച്ചി: സംസ്ഥാനത്ത് കൊവിഡ് പരിശോധനക്കുള്ള ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ലാബുടമകള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്. സേവനം നിഷേധിക്കുന്ന ലാബുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും കോടതി റദ്ദാക്കി.
അതേസമയം ലാബുകളുടെ ഭാഗം കേള്‍ക്കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചത് എന്ന് കാണിച്ച് ലാബ് ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ആദ്യം തള്ളിയിരുന്നു. പിന്നാലെ ലാബുടമകള്‍ വീണ്ടും നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്.
സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ക്കുള്ള നിരക്ക് രണ്ട് തവണയായാണ് സര്‍ക്കാര്‍ കുറച്ചത്. ആദ്യ ഘട്ടത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 2100 രൂപയില്‍ നിന്ന് 1500 രൂപയിലേക്കും പിന്നീട് 1500 ല്‍ നിന്ന് 500 രൂപയിലേക്കുമാണ് ചാര്‍ജ് കുറച്ചത്.
Post Your Comments