മനാമ : ഞായറാഴ്ച രാത്രി ഒമാന്‍ പ്രാദേശിക സമയം 8.29 ഓടെ വടക്കന്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ തീര പട്ടണങ്ങളായ മുസന്നക്കും ഷുവൈക്കിനും ഇടയില്‍ കൂടിയാണ് ഷഹീന് തീരത്തേക്ക് കടന്നത്. മണിക്കൂറില്‍ 120-150 കിലോമീറ്റര്‍ വേഗത്തിലുള്ള ശക്തമായ കാറ്റിനും കനത്ത മഴക്കുമൊപ്പമാണ് ചുഴലി കരയില്‍ പതിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെ ചുഴലി കാറ്റ് പൂര്‍ണ്ണമായും കരയിലെത്തിച്ചേരും.
Read Also : ഷഹീന് ചുഴലിക്കാറ്റ് ഒമാനിലേക്ക് പ്രവേശിച്ചു : ഒമാനിൽ കനത്ത മഴ
കാറ്റില്‍ സുല്‍ത്താന്‍ ഖബൂസ് തുറമുഖത്ത് മര കപ്പല്‍ മുങ്ങി. വടക്കന്‍, തെക്കന്‍ അല്‍ ബാതിന ഗവര്‍ണറേറ്റുകളില്‍ കാറ്റും മഴയും വന്‍ നാശം വിതച്ചേക്കുമെന്ന ഭീതിയുണ്ട്. ഈ ഭാഗങ്ങളില്‍ നിന്ന് ശനിയാഴ്ച തന്നെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ഈ ഗവര്‍ണറേറ്റുകളിലെ മിക്കവാറും പ്രദേശങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുമെന്ന് ഒമാന്‍ കാലാവസ്ഥ വിഭാഗം അറിയിച്ചു. മുന്‍ കരുതല്‍ നടപടിയായി പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേചിച്ചു. ശക്തമായ കാറ്റും മഴയും ഞായറാഴ്ച രാത്രിയും തുടരുകയാണ്. കടല്‍ പ്രക്ഷുബ്ധമാണ്.
Post Your Comments