ThiruvananthapuramKeralaLatest NewsNewsEducationEducation & Career

1 മുതൽ 7 വരെ ഉള്ള ക്ലാസ്സിൽ, ഒരു ബെഞ്ചിൽ ഒരു കുട്ടി: സ്കൂൾ തുറക്കൽ മാർ​ഗരേഖ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി. 1 മുതല്‍ 7 വരെ ഉള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താന്‍ പാടുള്ളൂ. എല്‍പി തലത്തില്‍ ഒരു ക്ലാസില്‍ 10 കുട്ടികളെ ഒരേ സമയം ഇരുത്താം. യുപി തലം മുതൽ ക്ലാസ്സിൽ 20 കുട്ടികൾ ആകാമെന്നും മാർഗ രേഖയിൽ പറയുന്നു.

ആദ്യ ഘട്ടത്തിൽ എല്ലാ സ്കൂളുകളിലും ഉച്ച ഭക്ഷണം ഉണ്ടാവില്ല. അവസ്ഥ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പരിഗണിക്കും. ആരോ​ഗ്യ,വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ മാർഗ്ഗ രേഖ മുഖ്യമന്ത്രിക്ക് കൈമാറും. അന്തിമ മാർ​ഗരേഖ നാളെ പുറത്തിറക്കിയേക്കും. അതേസമയം സ്‌കൂള്‍ തുറക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്ക് വിദ്യാര്‍ഥി സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും പിന്തുണ ലഭിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘടനകള്‍ പിന്തുണ അറിയിച്ചത്.

13 വിദ്യാര്‍ഥി സംഘടനകളും 19 തൊഴിലാളി സംഘടനകളും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ജില്ലാപഞ്ചായത്ത് അധ്യക്ഷന്‍മാരുടെയും മേയര്‍മാരുടെയും യോഗത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ മാസം 20 മുതല്‍ 30 വരെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വന്‍വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വിദ്യാര്‍ഥികളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് പ്രഥമപരിഗണനയെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button