കൊല്ലം: സംസ്ഥാനത്ത് കോവിഡ് മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍ കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ് എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കരീപ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്തില്‍ കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read Also: ഷഹീൻ ചുഴലിക്കാറ്റ്: മസ്‌കത്ത് വിമാനത്താവളത്തിലെ സർവ്വീസുകൾ നിർത്തിവെച്ചു
മികച്ച രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഫലമായാണ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. പഞ്ചായത്തിന്റെ പൗരാവകാശ രേഖ പ്രസിഡന്റ് പി. എസ്. പ്രശോഭക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് അധ്യക്ഷയായ പ്രസിഡന്റ് പി.എസ്. പ്രശോഭ പറഞ്ഞു.
Post Your Comments