Latest NewsKeralaNews

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം നിയമലംഘനമായി കണക്കാക്കും: ഹൈക്കോടതി

കൊച്ചി: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം നിയമലംഘനമായി കണക്കാക്കുമെന്ന് ഹൈക്കോടതി. കേരള ഹെൽത്ത് കെയർ സർവ്വീസ് പേഴ്സൺസ് ആൻഡ് ഹെൽത്ത് കെയർ സർവ്വീസ് ഇൻസ്റ്റിറ്റിയൂഷൻസ് (പ്രിവൻഷൻ ഓഫ് വയലൻസ് ആൻഡ് ഡാമേജ് ടു പ്രോപ്പർട്ടി) ആക്ട് 2012 ൽ ഇനിയൊരു സർക്കാർ ഉത്തരവ് ഉണ്ടാകുന്നത് വരെ ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അക്രമം നിയമലംഘനമായി കണക്കാക്കി ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.

Read Also: സംസ്ഥാന സർക്കാർ പരിഗണനയ്ക്ക് വിടുന്ന ബില്ലുകളിൽ ഗവണർമാർ എത്രയും വേഗം തീരുമാനമെടുക്കണം: നിരീക്ഷണവുമായി സുപ്രീം കോടതി

ആക്ട് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സമർപ്പിച്ച റിവ്യൂ പെറ്റീഷനിലാണ് ഹൈക്കോടതി ഉത്തരവ്. കേസ് ഇനി മെയ് 26 ന് പരിഗണിക്കും.

Read Also: ‘നെഞ്ചു വിരിച്ച് ആണൊരുത്തൻ ഇതു പോലെ നടന്നാൽ തീരാവുന്നതേയുള്ളൂ കേരളത്തിലെ സുരക്ഷാ ഭീഷണിയൊക്കെ’

shortlink

Related Articles

Post Your Comments

Related Articles


Back to top button