Latest NewsKeralaNews

ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

കൊച്ചി : ട്രാഫിക് നിയമലംഘനം നടത്തിയതിന് അറസ്റ്റിലായ യൂട്യൂബര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തി ഡിവൈഎഫ്‌ഐയുടെ മുഖമാസിക. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നു. ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയ്‌ക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

Read Also : കോടതിമുറിയില്‍ കൊല്ലപ്പെട്ട ജിതേന്ദര്‍ഗോഗിക്ക് വേണ്ടി പ്രതികാരം ചെയ്യാന്‍ എത്തിയ നാല് ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ പിടിയില്‍

ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ രൂപമാറ്റം വരുത്തിയ വാഹനവും അതില്‍ കരയുന്ന ഇവരുടെ ചിത്രവുമാണ് യുവധാരയുടെ കവര്‍പേജില്‍ നല്‍കിയിരിക്കുന്നത്. ‘അരാഷ്ട്രീയ ആള്‍ക്കൂട്ടത്തിന്റെ ഡിജിറ്റല്‍ വ്യവഹാരങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഡിവൈഎഫ്ഐയുടെ മുഖമാസികയില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ വരേണ്ടതുണ്ടോയെന്ന് ചിലര്‍ ചോദിക്കുമ്പോള്‍, ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ ആക്രമിക്കാനുള്ള സര്‍ക്കാര്‍ തന്ത്രത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐയുടെ നീക്കമെന്ന് ഇവരുടെ ആരാധകര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button