Latest NewsKeralaNewsCrime

തുടർച്ചയായ മോഷണങ്ങൾ: പോലീസിനെ വെട്ടിലാക്കി കള്ളന്മാർ വിലസുന്നു

ആലങ്ങാട്: കരുമാലൂർ, ആലങ്ങാട് മേഖലയിൽ ഒരാഴ്ച്ച കൊണ്ട് തുടർച്ചയായി നടക്കുന്ന മോഷണങ്ങളിൽ പ്രതികളെ കണ്ടെത്തനാകാതെ പോലീസ് വലയുന്നു. കരുമാലൂർ തട്ടാംപടി, ആലങ്ങാട് കുന്നേൽ, തിരുവാലൂർ, കൊടുവഴങ്ങ എന്നിവിടങ്ങളിലായാണ് ഒരാഴ്ചയ്ക്കിടെ 3 മോഷണം നടന്നത്. ഇതിൽ കരുമാലൂർ തട്ടാംപടിയിൽ വീടു കുത്തിത്തുറന്നു 10 പവനും ഒരു ലക്ഷം രൂപയും കവർന്ന സംഭവമാണ്.

തുടർന്നുള്ള ദിവസങ്ങളിലാണ് ആലങ്ങാട് മേഖലയിലെ 3 നേർച്ച കുറ്റിയും 3 ഭണ്ഡാരവും കുത്തി തുറന്നത്. എന്നാൽ കടകളിലൊന്നും കവർച്ച നടത്തിയ സ്വർണാഭരണങ്ങൾ വിൽപനയ്ക്ക് എത്തിച്ചതായി വിവരമൊന്നും ലഭിച്ചിട്ടില്ല. ഇതിനിടെയാണു പള്ളിയും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചു അടിക്കടി മോഷണങ്ങൾ നടക്കുന്നത്. വീടു കുത്തിത്തുറന്ന സംഭവത്തിൽ പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ഒരു തുമ്പും ഇതേവരെ ലഭിച്ചിട്ടില്ല.

വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടും വ്യക്തമായ ഒരു തെളിവുകളും ലഭിക്കാതിരുന്നതു മൂലം അന്വേഷണം പാതിവഴിയിലാണ്. അടിക്കടിയുള്ള മോഷണം ആലങ്ങാട് പൊലീസിനെ പ്രതിസന്ധിയിലായിരിക്കയാണ്. പൊലീസ് സമീപത്തുളള സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ആലുവ, അങ്കമാലി ഭാഗത്തെ സ്വർണക്കടകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഇതിൽ ഒരു ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിയിരിക്കുന്നതു ബിനാനിപുരം പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ്. ബാക്കിയെല്ലാം ആലങ്ങാട് പൊലീസിന്റെ പരിധിയിലും. അന്വേഷണം പുരോഗമിക്കുന്നുണ്ട് എന്നു മാത്രമാണു പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button