ErnakulamNattuvarthaLatest NewsKeralaNews

എന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ പോലീസിന് അവകാശമില്ല: ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണിയുമായി മോന്‍സൻ

തന്റെ പരാതി അന്വേഷിക്കാതെ തന്നെ പ്രതിയാക്കാന്‍ പോലീസ് ശ്രമിക്കുകയാണ്

കൊച്ചി: അന്വേഷണം നടത്താനെത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ മോന്‍സണ്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. ശ്രീവത്സം ഗ്രൂപ്പിന്റെ 6 കോടി 27 ലക്ഷം രൂപ തട്ടിച്ചു എന്ന പരാതിയില്‍ അന്വേഷണം നടത്താനെത്തിയ ആലുപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെ മോന്‍സൻ കയർത്ത് ഭീഷണിപെടുത്തുന്ന ദൃശ്യമാണ് പുറത്ത് വന്നത്.

തട്ടിപ്പ് കേസിൽ ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ പരാതിക്കെതിരെ മോന്‍സണും പരാതി നല്‍കിയിരുന്നു. തന്റെ പരാതി അന്വേഷിക്കാതെ തന്നെ പ്രതിയാക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നായിരുന്നു മോന്‍സന്റെ ആരോപണം. കേസുമായി ബന്ധപ്പെട്ട് പോലീസിനോട് തനിക്കൊന്നും പറയാനില്ലെന്നും തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ പൊലീസിന് അവകാശമില്ലെന്നും മോൻസൻ പറയുന്നു.

മിസൈല്‍ പരീക്ഷണം ഇനിയും നടത്തും, ഞങ്ങളെ വിലക്കരുത് തിരിച്ചടിക്കും : ഭീഷണിയുമായി ഉത്തര കൊറിയ

അതേസമയം മോന്‍സന്‍ നല്‍കിയ കേസാണ് അന്വേഷിക്കുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ചേര്‍ത്തലയിലുള്ള മോന്‍സന്റെ വീട്ടില്‍ പോയതെന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പോലീസ് അന്വേഷണത്തില്‍ തനിക്ക് വിശ്വാസം ഇല്ലെന്നും വാദിയായ തന്നെ പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്നും മോന്‍സന്‍ പറഞ്ഞു. കേസുമായി സഹകരിക്കില്ലെന്നും മോന്‍സന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button