തിരുവനന്തപുരം: മോന്സന് മാവുങ്കലുമായി ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധം സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കിയതോടെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് വൈകീട്ട് മൂന്നരയോടെ ഓണ്‍ലൈനായാണ് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നത്. എസ്എച്ച്ഒ മുതല്‍ ഡിജിപി വരെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.
പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്സന് മാവുങ്കലിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം ഉണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചത്. മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും മോന്‍സനും തമ്മിലുള്ള ബന്ധവും മോന്‍സന്റെ വീടിന് സുരക്ഷ ഒരുക്കാന്‍ ബെഹ്റ നിര്‍ദ്ദേശിച്ചതുമെല്ലാം നിര്‍ണായക തെളിവുകളാണ്. പൊലീസുകാര്‍ ഉള്‍പ്പെട്ട ഹണിട്രാപും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.
Post Your Comments