ലക്‌നൗ : വിവാഹം കഴിഞ്ഞ് പത്താം നാൾ ഗർഭിണിയായ ഭാര്യയ്‌ക്കെതിരെ പരാതിയുമായി ഭർത്താവ്. ഉത്തർപ്രദേശിലെ ബറേലി ഫോർട്ടിലാണ് സംഭവം നടന്നത്. ഒരേ നാട്ടുകാരായ യുവാവും യുവതിയും തമ്മിൽ പത്ത് ദിവസം മുമ്പാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം കഠിനമായി വയറുവേദന അനുഭവപ്പെട്ട യുവതിയെ ഭർത്താവും വീട്ടുകാരും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതി എട്ടു മാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.
അതേസമയം, വിവാഹത്തിന് മുൻപേ യുവാവും യുവതിയും തമ്മിൽ ബന്ധമുണ്ടായിരുന്നതായി ചിലർ ആരോപണവുമായി രംഗത്തെത്തി. എന്നാൽ, തനിക്ക് അങ്ങനെ ഒരു അടുപ്പം യുവതിയുമായി ഉണ്ടായിരുന്നില്ലെന്നും, യുവതി ഗർഭിണിയായതിന്റെ ഉത്തരവാദി താനല്ലെന്നും ഇയാൾ ആവർത്തിച്ചു. ഇതോടു കൂടി കുടുംബങ്ങൾ തമ്മിൽ ഏറ്റുമുട്ടലായി. യുവതിക്ക് അവളുടെ കാമുകനിൽ ഉണ്ടായ കുട്ടിയാണ് എന്നായി ഒരുവിഭാഗം. അവൾ അയാളെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നതായും ആരോപണമുയർന്നു
കാമുകനെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയതായും നാട്ടുകാരിൽ ചിലർ ആരോപിച്ചു.
Read Also : ട്രാവന്‍കൂര്‍- കൊച്ചി പബ്ലിക് ഹെല്‍ത്ത് ആക്ടും മലബാര്‍ പബ്ലിക് ഹെല്‍ത്ത് ആക്ടും ഏകോപിപ്പിക്കും: വീണ ജോര്‍ജ്
ഇതോടെയാണ് യുവാവ് ഭാര്യയ്ക്കും ഭാര്യ വീട്ടുകാർക്കുമെതിരെ പൊലീസിൽ പരാതി നൽകിയത്. കുഞ്ഞിന്റെ പിതൃത്വം കണ്ടെത്താൻ ടെസ്റ്റുകൾ നടത്തി തീരുമാനമെടുക്കണമെന്നും യുവാവ് പരാതിയിൽ പറയുന്നു.
Post Your Comments