KeralaLatest NewsNews

ട്രാവന്‍കൂര്‍- കൊച്ചി പബ്ലിക് ഹെല്‍ത്ത് ആക്ടും മലബാര്‍ പബ്ലിക് ഹെല്‍ത്ത് ആക്ടും ഏകോപിപ്പിക്കും: വീണ ജോര്‍ജ്

ട്രാവന്‍കൂര്‍, കൊച്ചി പബ്ലിക് ഹെല്‍ത്ത് ആക്റ്റ് 1955ലാണ് പാസ്സാക്കിയത്. മലബാറില്‍ പ്രാബല്യത്തിലുള്ള പബ്ലിക്ക് ഹെല്‍ത്ത് ആക്റ്റ് 1939ലുമാണ് പാസ്സാക്കിയത്.

തിരുവനന്തപുരം: ട്രാവന്‍കൂര്‍, കൊച്ചി പബ്ലിക് ഹെല്‍ത്ത് ആക്ടും മലബാര്‍ പബ്ലിക് ഹെല്‍ത്ത് ആക്ടും ഏകോപിപ്പിക്കാനൊരുങ്ങി സർക്കാർ. ഇവ രണ്ടും സംയോജിപ്പിച്ച് സംസ്ഥാനത്ത് പുതിയൊരു പബ്ലിക് ഹെല്‍ത്ത് ആക്‌ട് രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പു മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കൊവിഡ് 19ന്റെ ഭാഗമായി കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വാര്‍ റൂമിന്റെ വിപുലീകരിച്ച, ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

‘ഉദ്യോഗസ്ഥതലത്തിലെ ചില പ്രശ്‌നങ്ങളാണ് പൊതുജനാരോഗ്യരംഗത്തെ നിയന്ത്രിക്കാന്‍ പൊതു നിയമം കൊണ്ടുവരുന്നതിന് തടസ്സമെന്നാണ് പറയപ്പെടുന്നത്. 2014 ഡിസംബറില്‍ പൊതു നിയമം ഉണ്ടാക്കുന്നതിന് ചില ശ്രമങ്ങള്‍ നടന്നിരുന്നു. അതിനുവേണ്ടി ഒരു കമ്മിറ്റിയെയും നിയോഗിച്ചു. കേരള മുനിസിപ്പാലിറ്റി ആക്റ്റ്, പഞ്ചാബയത്തിരാജ് ആക്റ്റ് തുടങ്ങിയ നിയമങ്ങളുമായി ഇടയാന്‍ സാധ്യതയുണ്ടെന്നാണ് പൊതുനിയമം കൊണ്ടുവരുന്നതിന് തടസ്സമായി ഉന്നയിക്കാറുള്ളത്’- മന്ത്രി വ്യക്തമാക്കി.

Read Also: ഷഹീൻ ചുഴലിക്കാറ്റ്: മസ്‌കത്ത് വിമാനത്താവളത്തിലെ സർവ്വീസുകൾ നിർത്തിവെച്ചു

‘ട്രാവന്‍കൂര്‍, കൊച്ചി പബ്ലിക് ഹെല്‍ത്ത് ആക്റ്റ് 1955ലാണ് പാസ്സാക്കിയത്. മലബാറില്‍ പ്രാബല്യത്തിലുള്ള പബ്ലിക്ക് ഹെല്‍ത്ത് ആക്റ്റ് 1939ലുമാണ് പാസ്സാക്കിയത്. ജീവിതശൈലീരോഗങ്ങള്‍ തടയുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ക്യാംപെയില്‍ സംഘടിപ്പിക്കുമെന്നും സാങ്കേതിക വിദ്യയുടെയും നവീന ആശയങ്ങളുടെയും സമന്വയമാണ് ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റർ’- മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button