Latest NewsIndia

ലക്ഷദ്വീപിൽ ആദ്യമായി ഗാന്ധിപ്രതിമ വെച്ചത് തിരിച്ചടിയായപ്പോൾ വീണ്ടും കുത്തിത്തിരുപ്പുമായി മോദി വിരോധികൾ

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ ഫോട്ടോയും പ്രധാനമന്ത്രിയുടെ ഫോട്ടോയും വലുതായി ചെയ്തുള്ള കമാനം ഉണ്ടാക്കി എന്നാണ് പുതിയ പരാതി.

കൊച്ചി: രാജ്യത്ത് ഇതുവരെ രാഷ്‌ട്രപിതാവിന്റെ പ്രതിമയില്ലാത്ത ഏക പ്രദേശമായിരുന്ന ലക്ഷദ്വീപില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചത് കഴിഞ്ഞദിവസമായിരുന്നു. ദ്വീപ് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മൂന്നുദിവസം നീണ്ട ആഘോഷങ്ങള്‍ക്ക് ശേഷമാണ് കവരത്തിയില്‍ പ്രതിമ അനാച്ഛാദനം നടന്നത്. ഇതിന് വന്‍ വാര്‍ത്താപ്രാധാന്യമാണ് ലഭിച്ചത്.അതോടെ കുത്തിത്തിരുപ്പുമായി മോദി വിരോധികൾ രംഗത്തെത്തി.

ഗാന്ധി പ്രതിമ അനാച്ഛാദനത്തിനും ഗാന്ധി ജയന്തി ആഘോഷത്തിനുമായി എത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ ഫോട്ടോയും പ്രധാനമന്ത്രിയുടെ ഫോട്ടോയും വലുതായി ചെയ്തുള്ള കമാനം ഉണ്ടാക്കി എന്നാണ് പുതിയ പരാതി. ഏറ്റവും മുകളിലായി വെച്ചിട്ടുള്ള ഗാന്ധിജിയുടെ രേഖാചിത്രം മാത്രമാണ് ചേര്‍ത്തിട്ടുളളതെന്നുമാണ് ആക്ഷേപം. ദ്രാവിഡിയൻ എന്ന പേജിലും മറ്റ് ഒന്നോ രണ്ടോ പേജിലും വന്ന ഇത്തരം പോസ്റ്റുകൾ കേരളത്തിലെ മോദി വിരോധികൾ ഇപ്പോൾ ഏറ്റുപിടിച്ചിട്ടുണ്ട്.

മഹാത്മാ ഗാന്ധി പ്രതിമയുടെ ഉദ്ഘാടന ചടങ്ങില്‍ ഗാന്ധി ഫോട്ടോ എവിടെയെന്നാണ് എന്നതാണ് ഇവരുടെ പ്രധാന ചോദ്യം.പ്രധാനമന്ത്രി മോദിയെ ഇന്ത്യയുടെ പുതിയ മഹാത്മാവായി മാറ്റാനുള്ള ബോധപൂവര്‍മായ ശ്രമമാണ് ഇതിനുപിന്നിലെന്നാണ് അവര്‍ പറയുന്നത്. രാജ്യവും ദ്വീപും ഇതുവരെ ഭരിച്ചവര്‍ ചെയ്യാത്ത മഹത്തായ കാര്യം ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടുന്നവര്‍ മനപൂര്‍വമാണ് ഇത്തരമൊരു സന്ദര്‍ഭം ഉണ്ടാക്കിയതെന്നും അവര്‍ ആരോപിക്കുന്നു. അതേസമയം ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ വെച്ച സംഭവത്തിൽ രാജ്യം ഒന്നടങ്കം സന്തോഷത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button