UAELatest NewsNewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: സന്ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി പിയൂഷ് ഗോയൽ

ദുബായ്: ദുബായ് എക്‌സ്‌പോ 2020 വേദി സന്ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ദുബായിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദുബായ് എക്‌സ്‌പോ 2020 വേദിയിലെ ഇന്ത്യൻ പവലിയൻ ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം ദുബായിയിലെത്തിയത്.

Read Also: നിതിന കൊലപാതകം: അന്വേഷണത്തിലെ തുടര്‍നടപടികള്‍ വനിതാ കമ്മീഷന്‍ നിരീക്ഷിക്കുമെന്ന് പി സതീദേവി

എക്‌സ്‌പോ നടക്കുന്ന അടുത്ത ആറ് മാസത്തിനിടെ ദുബായ് സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ച് ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി എത്തിച്ചേരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് പിയൂഷ് ഗോയൽ വ്യക്തമാക്കി. ഇന്ത്യൻ പവലിയൻ ഉദ്ഘാടനം ചെയ്തതിന് ശേഷം ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര – നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു.

അതേസമയം ഇന്ത്യൻ പവലിയന്റെ ഉദ്ഘാടന വേദിയിൽ പ്രദർശിപ്പിച്ച വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി, ലോകത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ലോകത്തിലെ ഏറ്റവും വലിയ മേള അതിശയകരമായ രീതിയിൽ സംഘടിപ്പിക്കുന്ന യുഎഇ ഭരണകൂടത്തിന് അദ്ദേഹം അനുമോദനം അറിയിക്കുകയും ചെയ്തു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ദീർഘകാല ബന്ധത്തെ എക്‌സ്‌പോ കൂടുതൽ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Read Also: ജീവനാംശം ആവിശ്യമില്ല, നാഗചൈതന്യയുടെ കുടുംബം നൽകാനൊരുങ്ങിയ 200 കോടി രൂപ വാങ്ങുന്നില്ലെന്ന് സാമന്ത

shortlink

Related Articles

Post Your Comments

Related Articles


Back to top button