IdukkiLatest NewsKeralaNattuvarthaNews

ഇടുക്കിയിൽ ആറ് വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ഇടുക്കി: ആറ് വയസുകാരനെ തലയ്ക്കടിച്ച്‌ ക്രൂരമായി കൊലപ്പെടുത്തി. ഇടുക്കി ആനച്ചാലിലാണ് സംഭവം. ആമക്കുളം സ്വദേശി റിയാസിന്റെ മകന്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നത്തിന്റെ പെരിൽ കുട്ടിയുടെ അടുത്ത ബന്ധുവാണ് കൊലപാതകം നടത്തിയത്. പ്രതി കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു.

Also Read:കേന്ദ്രസര്‍ക്കാരിന്റെ ഹൃദയത്തിലാണ് ലക്ഷദ്വീപിന്റെ സ്ഥാനം: ജനങ്ങളുടെ രാജ്യസ്നേഹത്തില്‍ സംശയം വേണ്ടെന്ന് രാജ്നാഥ് സിംഗ്

പ്രതി നടത്തിയ സംഘര്‍ഷത്തിനിടെ കുട്ടിയുടെ മാതാവിനും മുത്തശ്ശിയ്ക്കും സഹോദരനും മര്‍ദ്ദനമേറ്റു. തുടർന്ന് ആറ് വയസുകാരൻ അൽത്താഫിന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക കുടുംബ പ്രശ്നങ്ങളിലും ജീവനും ആരോഗ്യവും നഷ്ടപ്പെടുന്നത് കുട്ടികൾക്കാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button