KeralaLatest News

ഇടുക്കിയിൽ ഹോട്ടൽ മുറിയിൽ പോലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ: മരണം സഹപ്രവർത്തകനെ അറിയിച്ച ശേഷം

ഇടുക്കി: പോലീസ് ഉദ്യോഗസ്ഥൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ. ഇടുക്കി വണ്ടമ്മയുടെ പോലീസ് സ്റ്റേഷനിലെ സിപിഎം ആലപ്പുഴ സ്വദേശി രതീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുമളിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് ആത്മഹത്യ. ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയ്യാറാകാനും സഹപ്രവർത്തകരോട് ഫോണിൽ അറിയിച്ച ശേഷമാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ് കുറച്ച് നാളുകളായി ഇയാള്‍ മെഡിക്കല്‍ ലീവിലായിരുന്നു ഇയാള്‍. വ്യാഴാഴ്ച ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയെങ്കിലും സ്‌റ്റേഷനിലെത്തിയില്ല. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാളുടെ ഫോണ്‍ ഓഫായിരുന്നു. ഉച്ചക്ക് പന്ത്രണ്ടോടെ ഇയാളുടെ ഫോണ്‍ ഓണാകുകയും സഹപ്രവര്‍ത്തകന്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ മരിക്കാന്‍ പോകുവാണെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

കുമളി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കുമളി പോലീസിന്റെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭാര്യ: ശില്‍പ.

shortlink

Related Articles

Post Your Comments

Related Articles


Back to top button