KeralaLatest News

പൂപ്പാറയിൽ 14 കാരിയെ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ഒരുവർഷമായി പീഡനം, 3 പേർ അറസ്റ്റിൽ

മൂന്നാർ: ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ പതിനാലുകാരിയെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. പൂപ്പാറക്കാരായ മൂന്ന് പേരാണ് അറസ്റ്റിലായത്. പൂപ്പാറ സ്വദേശികളായ രാംകുമാറും വിഗ്നേഷും ജയ്സണുമാണ് പിടിയിലായത്. കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി നാല് പേർ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് സ്കൂൾ കൗൺസിലിംഗിനിടെ പെൺകുട്ടി വെളിപ്പെടുത്തി. കേസിൽ തമിഴ്നാട് സ്വദേശിയായ ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്.

സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം തുറന്ന് പറയുന്നത്. കൗൺസിലിംഗിനിടെ പൊട്ടിക്കരഞ്ഞ പെൺകുട്ടി താൻ നേരിട്ട ക്രൂരതകൾ അധ്യാപകരോട് തുറന്നു പറയുകയായിരുന്നു. പ്രതികൾ തന്നെ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞു.

തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ പരാതിയിൽ കേസെടുത്ത ശാന്തൻപാറ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൂപ്പാറ സ്വദേശികളായ യുവാക്കൾ പിടിയിലാകുന്നത്. പ്രതികൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. തമിഴ്നാട് സ്വദേശിയായ ഒരാൾ കൂടി കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും ശാന്തൻപാറ പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button