
കണ്ണൂര്‍: നഗരത്തില്‍ മയക്ക് മരുന്ന് പാര്‍ട്ടിക്കെത്തിയ മൂന്നു പേര്‍ പിടിയിൽ. സംഘത്തില്‍ നിന്ന് മയക്കുമരുന്നും കഞ്ചാവും പിടികൂടി. കിഴുന്ന കുറ്റിക്കകം, കുണ്ടുവളപ്പില്‍ പ്രണവ് എ(26), ആറ്റടപ്പാ മുട്ടോളം പാറ, റംലസ് ഹൌസില്‍ റനീസ് പി വി (35), ആദികടലായി വട്ടക്കുളം വാണിയങ്കണ്ടി വീട്ടിൽ ലിജില്‍ കെ വി (26) എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂര്‍ നഗരത്തില്‍ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ പിടിയിലായ പ്രതികളില്‍ നിന്നും 8.53 ഗ്രാം എംഡിഎംഎയും 910 ഗ്രാം കാഞ്ചവും കണ്ടെടുത്തു. തളിക്കാവിനടുത്തുള്ള സ്വകാര്യ ലോഡ്ജിന് സമീപം റോഡില്‍ നിര്‍ത്തിയിട്ട കാറിലായിരുന്നു പ്രതികള്‍. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Post Your Comments