KeralaNews

കേരള പൊലീസില്‍ വന്‍ അഴിച്ചു പണി : ഷൗക്കത്ത് അലിക്ക് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതല

തിരുവനന്തപുരം: കേരള പൊലീസ് തലപ്പത്തിലിരിക്കുന്നവരുമായി പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ ബന്ധം ഏറെ വിവാദമായിരുന്നു. ഇതോടെ സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. യോഗേഷ് ഗുപ്തയെ ബെവ്‌കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി. പകരം ഡി.ഐ.ജി എസ് ശ്യാംസുന്ദറിനെ ബെവ്‌കോ എം.ഡിയായി നിയമിച്ചു. യോഗേഷ് ഗുപ്തയെ എ.ഡി.ജി.പി പൊലിസ് ട്രെയിനിംഗ് ആയി നിയമിച്ചു.

Read Also : മോന്‍സണ്‍ വെറും പറ്റിക്കല്‍ കേസ്, ഉപയോഗത്തിന് പറ്റാത്ത ആഡംബര കാറുകള്‍ വീടിന് മുന്നില്‍ നിരത്തിയത് വെറും 500 രൂപയ്ക്ക്

ചൈത്ര തെരേസാ ജോണിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്ന് മാറ്റി. ചൈത്രയ്ക്ക് റെയില്‍വേ എസ്.പിയായി നിയമനം നല്‍കി. ഷൗക്കത്തലി ആണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പുതിയ എസ് പി. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ രാഹുല്‍ ആര്‍ നായര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പിയാകും. കെ.വി. സന്തോഷ് കുമാര്‍ മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പിയായി തുടരും. പുതുതായി ഐ.പി.എസ് ലഭിച്ചവരില്‍ എട്ട് എസ്.പിമാര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button