ഷാർജ: പൊതുജനങ്ങൾ ബീച്ചുകളിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകി ഷാർജ പോലീസ്. ഷഹീൻ ചുഴലിക്കാറ്റ് മൂലം കടൽ തിരമാലകൾ ഉയരുന്നതിനാൽ ബീച്ചുകളിലേക്ക് പോകരുതെന്നാണ് ഷാർജ പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. എമിറേറ്റിന്റെ തീരങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും ഷാർജ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Also: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം: സഹായത്തിനായി സർക്കാരിന് കത്ത് അയച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്
അതേസമയം ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിലെ ദേശീയ ദുരന്ത നിവാരണ സമിതി അടിയന്തര നടപടികൾ ആവിഷ്‌ക്കരിച്ചു. കാറ്റ് നേരിട്ട് ബാധിക്കുന്നത് വഴി ആഘാതമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രദേശങ്ങളിലുള്ളവർ വീടുകളിൽ നിന്ന് അടുത്ത ഷെൽട്ടറുകളിലേക്ക് മാറി താമസിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
ബർക്ക, സഹം വിലായത്തുകളിലും മസ്‌കത്ത്, ദക്ഷിണ ശർഖിയ ഗവർണറേറ്റുകളിലെ തീര പ്രദേശങ്ങളിൽ താമസിക്കുന്നവരും മാറി താമസിക്കണമെന്നാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനോടനുബന്ധിച്ച് ഒമാനിൽ ഞായറാഴ്ച്ച മുതൽ കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാനസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. 48 മണിക്കൂറിനിടെ 200 മുതൽ 500 മില്ലീമീറ്റർ മഴ പെയ്യുമെന്നാണ് പ്രതീക്ഷ. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പറും അധികൃതർ നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് 9999 എന്ന നമ്പറിൽ റോയൽ ഒമാൻ പൊലീസിനെയും 1111 എന്ന നമ്പറിൽ മസ്‌കത്ത് മുനിസിപ്പാലിറ്റി കോൾ സെന്ററിലും ബന്ധപ്പെടാം. ദേശീയ ദുരന്ത നിവാരണ സമിതിയിലും പ്രത്യേക ഇൻഫർമേഷൻ സെന്ററും ആരംഭിച്ചു.
Read Also: നഗരസഭയില്‍ നടന്ന നികുതി വെട്ടിപ്പ് സംഭവത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍
Post Your Comments