തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങൾ സഹായം അഭ്യർഥിച്ച് സർക്കാരിന് കത്തയച്ചു. 110 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Also Read: യുവാവിനെ പ്രണയം നടിച്ച് ഹണിട്രാപ്പിൽ കുടുക്കി 20 ലക്ഷം തട്ടി: യുവതി പോലീസ് പിടിയിൽ
ശബരിമല ഈ മാസം തുറക്കാനിരിക്കെ മുന്നൊരുക്കങ്ങൾക്ക് പണമില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. നവംബർ 11 ന് ശബരിമല നട തുറക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മാസം നീണ്ടു നിൽക്കുന്ന മുന്നൊരുക്കങ്ങളാണ് നടത്തേണ്ടത്. പക്ഷെ ദേവസ്വം ബോർഡിൽ പണമില്ലാത്തതിനാൽ മുന്നൊരുക്കങ്ങൾ നടത്തുന്നതിന് സാധിക്കുന്നില്ല.
കൂടാതെ 2021 ഫെബ്രുവരി മുതൽ വിരമിച്ചവർക്ക് അനൂകുല്യങ്ങൾ നൽകിയിട്ടില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ജീവനക്കാർക്ക് അടുത്ത മാസങ്ങളിൽ ശമ്പളം നൽകാൻ പണമില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. കത്ത് സർക്കാർ പരിഗണിക്കും എന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. ബജറ്റിൽ പ്രഖ്യാപിച്ച ഗ്രാന്റിൽ നിന്ന് 100 കോടിയും, 10 കോടി ആന്വൽറ്റിയും നൽകണമെന്നാണ് ആവശ്യം.
Post Your Comments