ഇടുക്കി: നിധിനയുടെ മരണത്തിൽ നെഞ്ചു നീറി അമ്മ ബിന്ദു. ബിന്ദുവിന്റെ ഏക പ്രതീക്ഷയായിരുന്നു നിധിന മോള്‍. അമ്മയ്ക്ക് മകളും മകള്‍ക്ക് അമ്മയും പരസ്പരം താങ്ങായി ജീവിച്ചുവന്നവര്‍. മകളെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ കണ്ട ആ അമ്മയ്ക്ക് മകളുടെ കൊലപാതകം വിശ്വസിക്കാനായിട്ടില്ല. തയ്യല്‍ ജോലി ചെയ്താണ് അമ്മ കുടുംബം പോറ്റിയിരുന്നത്. പിതാവ് വല്ലപ്പോഴും മാത്രമാണ് വീട്ടിലെത്താറുള്ളത്. ഇയാളെ കുറിച്ച് കാര്യമായ വിവരമില്ല. പ്രാരാബ്ദങ്ങള്‍ക്കിടയിലും മകളെ പഠിപ്പിച്ച് നല്ല ജോലിക്കാരിയാക്കണമെന്നായിരുന്നു ആ അമ്മയുടെ ആഗ്രഹം. ഒന്നിനും കുറവ് വരാതെ നോക്കുകയും ചെയ്തു.
Also Read:ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ശക്തി നൽകുന്നതാണ് ബാപ്പുവിന്റെ ഉദാത്തമായ തത്വങ്ങള്‍: പ്രധാനമന്ത്രി
വളരെ ബുദ്ധിമുട്ടിലായിരുന്ന സമയത്ത് പോലും ആരും തിരിഞ്ഞ് നോക്കുമായിരുന്നില്ലെന്ന് ബിന്ദു കണ്ണീരോടെ പറയുന്നു. അത്രയധികം ബുദ്ധിമുട്ടിയിരുന്ന സമയത്ത് ഒരാളും തിരിഞ്ഞു നോക്കാനില്ലായിരുന്നു. ആവശ്യമുള്ളപ്പോൾ സഹായിക്കാൻ തയ്യാറാകാതെ, ഇപ്പോൾ ഈ ഫോട്ടോ എടുത്തിട്ട് എന്തു കാര്യമെന്നും ബിന്ദു കരഞ്ഞു കൊണ്ട് ചോദിക്കുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം അടക്കമുള്ളവർ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു ബിന്ദുവിന്റെ ചോദ്യം. തന്റെ മകൾക്ക് നീതി കിട്ടുമെങ്കിൽ മാത്രം ഫോട്ടോ എടുത്താൽ മതിയെന്നും ബിന്ദു പറഞ്ഞു.
മകളുടെ ദാരുണ മരണമറിഞ്ഞ ബിന്ദു സമനില തെറ്റിയതുപോലെ പെരുമാറുന്നതായിട്ടാണ് അയല്‍വാസികള്‍ പറയുന്നത്. ആര്‍ക്കും അവരെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയില്ല. ബിന്ദുവിന്റെ ഏക പ്രതീക്ഷയായിരുന്ന നിധിന നാട്ടിലെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. പഠനം പൂർത്തിയാക്കി മകൾ മികച്ച ജോലി നേടി സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്ന ബിന്ദുവിന്റെ പ്രതീക്ഷയാണ് ഇന്നലെ ഒറ്റ നിമിഷം കൊണ്ട് അസ്തമിച്ചത്.
Post Your Comments