COVID 19Latest NewsNewsUK

സ്‌കൂളുകൾ തുറന്നത് വിനയായി : ബ്രിട്ടനിൽ 20 വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് വീതം കോവിഡ് ബാധിക്കുന്നു

ലണ്ടന്‍ : സെപ്റ്റംബര്‍ ആദ്യം മുതല്‍ കുട്ടികള്‍ ക്ലാസുകളില്‍ മടങ്ങിയെത്തിയതോടെയാണ് മഹാമാരി വീണ്ടും വിസ്ഫോടനകരമായ രീതിയില്‍ പടരുന്നതെന്നാണ് കരുതുന്നത്. ഇതോടെ സെക്കന്‍ഡറി സ്‌കൂളുകളില്‍ മാസ്‌ക് ധരിക്കുന്നത് തിരികെ എത്തിക്കണമെന്ന് ചില ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നു.

Read Also : കൊവിഷീൽഡിനെ അംഗീകൃത വാക്‌സിനായി പരിഗണിക്കാനൊരുങ്ങി ഓസ്ട്രേലിയ 

സെപ്റ്റംബര്‍ 25ന് ഇംഗ്ലണ്ടില്‍ 658,800 പേര്‍ക്ക് വൈറസ് ഉണ്ടായിരുന്നതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകള്‍ പറയുന്നത്. ഒരാഴ്ച മുന്‍പത്തെ കണക്കുകളില്‍ നിന്നും 6.2 ശതമാനം വര്‍ദ്ധനവാണിത്. ഇതോടെ ആറാഴ്ചയ്ക്കിടെ ആദ്യമായി ആര്‍ നിരക്ക് ഉയര്‍ന്നതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും വ്യക്തമാക്കി.

11 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് വൈറസ് ഏറ്റവും ശക്തമായി പടരുന്നതെന്ന് കണക്കുകള്‍ പറയുന്നു. ഓരോ ക്ലാസ്റൂമിലും ഒരാള്‍ക്ക് വീതം വൈറസുണ്ടെന്നതാണ് ഇതിനര്‍ത്ഥം. അതേസമയം മെയ് മധ്യത്തോടെ ഗവണ്‍മെന്റ് റദ്ദാക്കിയ ഇന്‍ഫെക്ഷന്‍ നിയന്ത്രണ നടപടികള്‍ തിരികെ എത്തിക്കാന്‍ സ്റ്റാഫോര്‍ഡ്ഷയര്‍ കൗണ്ടി കൗണ്‍സില്‍ 500 സ്‌കൂളുകളോട് ആവശ്യപ്പെട്ടു. ബബ്ബിളുകളും, കോണ്ടാക്ട് ട്രേസിംഗും ഉള്‍പ്പെടെയുള്ള നടപടികളാണ് ഇതുവഴി തിരിച്ചെത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button