Latest NewsKeralaNattuvarthaNewsIndia

മോന്‍സൻ വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണം, രാജി വച്ചതിന് പിറകെ കോൺഗ്രസിന്റെ കുതികാൽ വെട്ടി വി എം സുധീരൻ

തിരുവനന്തപുരം: മോന്‍സൻ മാവുങ്കലിന്റെ പുരാവസ്തു വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് വി എം സുധീരൻ. ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരുള്‍പ്പടെ കേസില്‍ പ്രതികളാണ്​. അതുകൊണ്ട്​ കേസില്‍ ക്രൈംബ്രാഞ്ച്​ അന്വേഷണം മതിയാകില്ലെന്നും, മോന്‍സണ്‍ വിഷയത്തില്‍ സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Also Read:അദ്ദേഹത്തിന്റെ നാക്ക് എന്ത് പറയുമെന്ന് ആർക്കും വിശ്വസിക്കാന്‍ പറ്റില്ല: വിനു വി.ജോണിനെതിരെ ശ്രീകണ്ഠന്‍ നായര്‍

‘കോണ്‍ഗ്രസില്‍ ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ല. ഒരു സാധാരണ പ്രവര്‍ത്തകനായി തുടരാനാണ്​ തീരുമാനം. പാര്‍ലമെന്‍ററി രംഗത്ത്​ 25 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഇനി മത്സരത്തിനില്ലെന്ന്​ പറഞ്ഞ്​ മാറിനില്‍ക്കുകയായിരുന്നു’, വി എം സുധീരൻ പറഞ്ഞു.

അതേസമയം, ഹൈബി ഈഡനടക്കം പല പ്രമുഖരായ കോൺഗ്രസിന്റെ നേതാക്കൾക്ക് മോൻസനുമായി ബന്ധമുണ്ടെന്നാണ് ആരോപണം ഉയരുന്നത്. കെ പി സി സി പ്രസിഡന്റ് കെ സുധാരകനും, രമേശ്‌ ചെന്നിത്തലയുമടക്കം മോൻസനുമായി ബന്ധമുള്ളവരാണെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button