കോട്ടയം: പാലാ സെന്റ് തോമസ് കോളജിൽ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്നെന്ന് പ്രതി അഭിഷേകിന്റെ മൊഴി. നിഥിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നും അതിന്റെ ചിത്രങ്ങൾ ഫോണിൽ കണ്ടതാണ് ഇത്തരത്തിൽ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും അഭിഷേക് പോലീസിനോട് വ്യക്തമാക്കി .
ഇരുവരും പ്രണയത്തിലായിരുന്നെന്നും അടുത്തിടെയുണ്ടായ അകൽച്ചയെ തുടർന്നുണ്ടായ വൈരാഗ്യമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നും അഭിഷേക് പറഞ്ഞു. രാവിലെ പതിനൊന്നോടെ പാലാ സെന്റ് തോമസ് കോളജ് വളപ്പിലായിരുന്നു കൊലപാതകം നടന്നത്. ഫുഡ് പ്രോസസിങ് ടെക്നോളജി മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ട നിഥിന മോളും പ്രതി അഭിഷേക് ബൈജുവും.
സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിന് എത്തിയതാണ് ഇരുവരും. പരീക്ഷ അവസാനിച്ചതിനു ശേഷം പരസ്പരം സംസാരിച്ച് തെറ്റിയ അഭിഷേക് നിഥിനയെ കത്തി കൊണ്ടു കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.എന്നാൽ , ആയുധം കൊണ്ടുവന്നത് സ്വയം കൈമുറിച്ച് നിഥിനയെ ഭയപ്പെടുത്താനാണെന്നും കൊല്ലണമെന്ന് ഉദ്ദേശിച്ചില്ലെന്നും പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
Post Your Comments