ThiruvananthapuramLatest NewsKeralaNattuvarthaNews

ശ്രീനാരായണ സ്പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്ട്: മഠങ്ങള്‍ക്ക് ഓട്ടോപവര്‍ ഇലക്ട്രിക് കാറുകള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍

ആരോഗ്യപ്രശ്‌നങ്ങളുള്ള ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താനുളള മാര്‍ഗമാണ് ഇലക്ട്രിക് കാറുകളുടെ വരവോടെ തെളിയുന്നത്

വര്‍ക്കല: ശ്രീനാരായണ സ്പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി മഠങ്ങള്‍ക്ക് ഓട്ടോ പവര്‍ ഇലക്ട്രിക് കാറുകള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. അരുവിപ്പുറം, ശിവഗിരി മഠങ്ങള്‍ക്കാണ് കേന്ദ്രം ഓട്ടോ പവര്‍ ഇലക്ട്രിക് കാറുകള്‍ നല്‍കിയത്. ഇരു മഠങ്ങള്‍ക്കുമായി കേന്ദ്ര ടൂറിസം വകുപ്പ് എട്ട് ഓട്ടോ പവര്‍ ഇലക്ട്രിക് കാറുകള്‍ നല്‍കി.

തീര്‍ത്ഥാടനത്തിനെത്തുന്ന ആരോഗ്യപ്രശ്‌നങ്ങളുള്ള ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താനുളള മാര്‍ഗമാണ് ഇലക്ട്രിക് കാറുകളുടെ വരവോടെ തെളിയുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പല ഭക്തര്‍ക്കും അരുവിപ്പുറം കൊടിതൂക്കി മലയിലും ശിവഗിരി മഹാസമാധിയിലും ദര്‍ശനം നടത്താന്‍ സാധിച്ചിരുന്നില്ല. ഇലക്ട്രിക് കാറുകളുടെ വരവ് ഇത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button