കുവൈറ്റ് : സ്റ്റേഡിയങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കുന്നതിന് കുവൈറ്റ് വീണ്ടും വിലക്കേര്‍പ്പെടുത്തി. ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ കൃത്യമായ മാര്‍ഗരേഖയും കര്‍മ പദ്ധതിയും ആവിഷ്കരിച്ചതിന് ശേഷം മാത്രം കാണികള്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനം. ജാബിര്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം അമീര്‍ കപ്പ് ടൂര്‍ണമെന്റ് കാണാന്‍ കാണികളുടെ തള്ളിക്കയറ്റം ഉണ്ടായ സാഹചര്യത്തിലാണ് സ്പോര്‍ട്സ് അതോറിറ്റി സ്റേഡിയങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണം പ്രഖ്യാപിച്ചത്.
Read Also : കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ദൃശ്യ വധക്കേസ് പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു
ആരോഗ്യ സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കൃത്യമായ മാര്‍ഗരേഖയും കര്‍മ പദ്ധതിയും ആവിഷ്കരിച്ചതിന് ശേഷം പ്രവേശനം വീണ്ടും അനുവദിക്കും. ഇതിനായി അധികൃതര്‍ ഞായറാഴ്ച യോഗം ചേരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കാണികള്‍ ഇല്ലാതെയാണ് അമീര്‍ കപ്പ് നടത്തിയതെങ്കില്‍ ഇത്തവണ നിയന്ത്രണങ്ങളോടെ കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു.
Post Your Comments