പയ്യോളി: കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ദൃശ്യ വധക്കേസ് പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെ പയ്യോളി പെട്രോള്‍ പമ്പിന് സമീപം നടന്ന സംഭവത്തിൽ പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് പ്രതി വിനീഷ് വിനോദാണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.
കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ആംബുലന്‍സില്‍ പോകുന്നതിനിടയില്‍ മൂത്രമൊഴിക്കാനായി ദേശീയപാതക്കരികില്‍ വാഹനം നിർത്തണമെന്ന് പ്രതി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വാഹനത്തില്‍ നിന്ന് ഇറങ്ങി സമീപത്തെ റെയില്‍വേ ട്രേക്കിലൂടെ ഓടിയ പ്രതിയെ പയ്യോളി രണ്ടാം ഗേറ്റിന് സമീപത്തുവെച്ച് നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 17നാണ് പ്രണയം നിരസിച്ചതിന്റെ പേരില്‍ ഏലംകുളം എളാട് ചെമ്മാട്ടില്‍ വീട്ടില്‍ ബാലചന്ദ്രന്റെ മകളും ഒറ്റപ്പാലം നെഹ്‌റു കോളജില്‍ എല്‍എല്‍ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ ദൃശ്യയെ വിനീഷ് വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയത്.
Post Your Comments