ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കൊറിയര്‍ പാര്‍സലായി കഞ്ചാവ് കടത്തി: പേയാട് നിന്ന് 187 കിലോ കഞ്ചാവ് പിടികൂടി

പേയാട് കേന്ദ്രീകരിച്ച് വന്‍ കഞ്ചാവ് ഇടപാട് നടക്കുന്നതായി വിവരം

തിരുവനന്തപുരം: എക്‌സൈസ് റെയ്ഡില്‍ പേയാട് നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടി. ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 187 കിലോ കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പേയാട് പിറയില്‍ അനീഷ്, സജി എന്നിവര്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു. എക്‌സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

പേയാട് കേന്ദ്രീകരിച്ച് വന്‍ കഞ്ചാവ് ഇടപാട് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളും നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ടീമും പരിശോധന നടത്തിയത്. തിരുവനന്തപുരം പേയാട് പിറയിലുള്ള അനീഷിന്റെ വീട്ടിലായിരുന്നു പരിശോധന നടത്തിയത്. പരിശോധനയില്‍ വീട്ടില്‍ നിന്ന് 187 കിലോ കഞ്ചാവ് പിടികൂടി. ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയതാണ് ഈ കഞ്ചാവ് എന്ന് എക്‌സൈസ് വ്യക്തമാക്കി.

പ്രതികള്‍ ആന്ധ്രയില്‍ താമസിച്ചു കൊറിയര്‍ പാര്‍സലായി വന്‍ തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതായിരുന്നു രീതി എന്ന് എക്‌സൈസ് പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ നിരീക്ഷണത്തിലായിരുന്നെന്നും എക്‌സൈസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button