തൃക്കാക്കര: പീഡനക്കേസിൽ സർക്കിൾ ഇൻസ്‌പെക്‌ടർ അറസ്റ്റിൽ. കോഴിക്കോട് കോസ്റ്റൽ പോലീസ് ഇൻസ്‌പെക്‌ടർ സുനു ആണ് അറസ്റ്റിലായത്. തൃക്കാരയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. തൃക്കാക്കര പോലീസ് ആണ് എസ്.ഐ ആയ സുനുവിനെ അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനിൽ വെച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. മുളവുകാട് സി.ഐ ആയിരിക്കെ മറ്റൊരു ബലാത്സംഗക്കേസിൽ ജയിലിൽ കഴിഞ്ഞ ആളാണ് സുനു.
കൂട്ടബലാത്സംഗക്കേസിൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തൃക്കാക്കര പൊലീസ് ബേപ്പൂർ സ്റ്റേഷനിൽ എത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. വീട്ടമ്മ നൽകിയ പീഡന പരാതിയിലാണ് നടപടി. ഇൻസ്പെക്ടർ സുനു അടങ്ങുന്ന സംഘം തൃക്കാക്കരയിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. യുവതിയുടെ ഭർത്താവ് ജയിലിൽ കഴിയുകയാണ്. ഇത് മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി.
തൃക്കാക്കരയിലെ വീട്ടിൽ വെച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. കേസിൽ സിഐ സുനു മൂന്നാം പ്രതിയാണ്. ഇയാൾ ഉൾപ്പെടെ മൂന്ന് പ്രതികളാണ് കേസിലുളളത്. കേസിൽ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൊച്ചി മരട് സ്വദേശിയാണിയാൾ.
Post Your Comments