Latest NewsKeralaNews

മോന്‍സനുമായി രമേശ് ചെന്നിത്തലയ്ക്ക് 25 കോടിയുടെ ഇടപാട്: ചാനൽ ചർച്ചയിൽ ഉത്തരം മുട്ടിയപ്പോള്‍ പൊട്ടിത്തെറിച്ച്‌ അനിത

ഇടക്കിടെ വന്ന് കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ബെഹ്‌റയെ കാണാന്‍ എങ്ങനെ സാധിക്കുന്നു

തിരുവനന്തപുരം: പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സനെ ലോകനാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയത് ഇറ്റലിയില്‍ താമസിക്കുന്ന പ്രവാസി വനിതയായ അനിത പുല്ലയില്‍ ആണ്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ന്യൂസ് അവര്‍ ചര്‍ച്ചക്കിടെ വിനു വി ജോണിന്റെ ചോദ്യങ്ങളില്‍ ഉത്തരം മുട്ടിയപ്പോള്‍ വികാര വിക്ഷോഭിതയായാണ് അനിത സംസാരിച്ചത്. കൂടാതെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ ഗുരുതര ആരോപണവും അനിത ചാനൽ ചർച്ചയിൽ ഉന്നയിച്ചു.

മോന്‍സനുമായി രമേശ് ചെന്നിത്തല 25 കോടിയുടെ ബിസിനസ് ഇടപാടു നടത്തിയെന്നാണ് അനിതയുടെ ആരോപണം. ‘രമേശ് ചെന്നിത്തലയും മോന്‍സണും തമ്മില്‍ 25 കോടിയുടെ ഇടപാട് ഉണ്ടാക്കി.ആ ഇടപാട് എന്തിന് നിര്‍ത്തി? മോന്‍സണെ നല്ല രീതിയില്‍ അറിയുന്ന ഒരാളാണ് ചെന്നിത്തല’യെന്നും അനിത പറയുന്നു.

read also: ഇഷ്ടമുള്ള ഒരാൾ എന്നാൽ, തന്റെ കയ്യിലെ പാവ അല്ല: കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അപമാനകരമെന്ന് എഎ റഹിം

ഇറ്റലിയില്‍ നിന്നും ഇടക്കിടെ വന്ന് കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ബെഹ്‌റയെ കാണാന്‍ എങ്ങനെ സാധിക്കുന്നു എന്നു അവതാരകൻ വിനു ചോദിച്ചപ്പോൾ അനിത പൊട്ടിത്തെറിച്ചു. ബെഹ്‌റ കൂട്ടിക്കൊടുപ്പുകാരനാണെന്നാണ് കരുതുകയാണോ എന്നു ചോദിച്ചായിരുന്നു അനിതയുടെ വികാര പ്രകടനം. കേരളാ പൊലീസിന്റെ മേധാവിയെ ഒരു പെരുങ്കള്ളനുമായി പരിചയപ്പെടുത്തിയ വ്യക്തിയാണ് നിങ്ങള്‍ എന്നു വിനുവിന്റെ ചോദ്യത്തിലും അവര്‍ ക്ഷുഭിതയായാണ് മറുപടി നൽകിയത്.

ബെഹ്‌റയുമായി തനിക്ക് മറ്റു ബന്ധമില്ലെന്നും, നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല താനെന്നും അനിത പറഞ്ഞു. സിപിഎമ്മാണോ നിങ്ങളുടെ പ്രശ്‌നം, ബെഹ്‌റയാണോ നിങ്ങളോടു പ്രശ്‌നമെന്നും ചോദിച്ച അനിത മസാല പരിപാടികളിലേക്ക് പോകുന്നുവെന്നും പറഞ്ഞു. തുടര്‍ന്ന് ചര്‍ച്ചക്കിടെ വിനു ഇളവേള പറഞ്ഞപ്പോള്‍ തുടര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ അനിത പരിപാടിയിൽ നിന്നും വിട്ടുനിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button