മസ്കറ്റ് : ഗവർണറേറ്റിലെ പ്രവാസികൾക്ക് ഒക്ടോബർ 3 മുതൽ 7 വരെയുള്ള തീയതികളിൽ രണ്ടാം ഡോസ് കോവിഡ് വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്ന് അൽദാഹിറ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിന്റെ രണ്ടാം ഡോസാണ് ഇത്തരത്തിൽ നൽകുന്നത്.
عزيزي المقيم وصاحب العمل :-
تبدء حملة تطعيم المقيمين بالمحافظة بالجرعة الثانية للقاح ( أكسفورد-أسترازينكيا) يوم الأحد الموافق ٣/أكتوبر/٢٠٢١ مع ضرورة مراعاة الالتزام بالمكان والوقت المحدد في الرسالة النصية #غايتنا_مجتمع_صحي #التحصين_وقاية #ثق_بنا pic.twitter.com/yVUIzzagMD— صحية محافظة الظاهرة (@dghs_dhahirah) September 30, 2021
ആദ്യ ഡോസ് കുത്തിവെപ്പെടുത്തവർക്ക് ഇബ്രിയിലെ അൽ മുഹല്ലബ് ഇബ്ൻ അബി സുഫ്‌റ, യാങ്കൂലിലെ വാലി യാങ്കൂൽ ഓഫീസ് ഹാൾ, ധന്ഖിലെ ജിംനേഷ്യം എന്നിവിടങ്ങളിൽ നിന്നാണ് വാക്സിൻ നൽകുന്നത്.
വാക്സിൻ ലഭിക്കുന്നതിനുള്ള തീയതി സംബന്ധിച്ച അറിയിപ്പ് SMS മുഖേനെ ലഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിനെടുക്കാൻ വരുന്ന പ്രവാസികൾ തീയതി സംബന്ധിച്ച ഈ സന്ദേശം, ആദ്യ ഡോസ് എടുത്തതിന്റെ രേഖകൾ, റെസിഡന്റ് കാർഡ് എന്നിവ കൈവശം കരുതേണ്ടതാണ്.
Post Your Comments