Latest NewsKeralaNattuvarthaNews

ഒരു വര്‍ഷത്തിനുള്ളില്‍ വിദ്യാലയങ്ങളില്‍ 100 വിദ്യാവനങ്ങള്‍ ആരംഭിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ

തിരുവനന്തപുരം: ഒരു വര്‍ഷത്തിനുള്ളില്‍ വിദ്യാലയങ്ങളില്‍ 100 വിദ്യാവനങ്ങള്‍ ആരംഭിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ. പദ്ധതിയ്ക്കായി രണ്ടു ലക്ഷം രൂപാ വീതം നല്‍കുമെന്നും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 500 വിദ്യാവനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read:കഞ്ചാവ് കേസിലെ പ്രതിയ്ക്ക് കോഴിക്കോട് സിറ്റിയിലെ എസ്.ഐയുടെ വക ധനസഹായം

വിദ്യാര്‍ത്ഥികളെ സ്വാഭാവിക വനവത്കരണം പരിശീലിപ്പിക്കുന്നതിനും ജൈവ വൈവിധ്യ ബോധം വളര്‍ത്തിയെടുക്കുന്നതിനുമാണ് സ്വാഭാവിക വനങ്ങളോട് സാദൃശ്യമുള്ള വിദ്യാവനങ്ങള്‍ വച്ചുപിടിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. തെരെഞ്ഞെടുക്കപ്പെട്ട കോളജുകളിലും സ്‌കൂളുകളിലും ഫോറസ്ട്രി ക്ലബുകളുടെ സഹകരണത്തോടെയാകും ഈ പദ്ധതി നടപ്പിലാക്കുക. സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ 100 ഫോറസ്ട്രി ക്ലബുകളുടെ പുനരുദ്ധാരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, വനങ്ങളും വനഭൂമികളും നിരന്തരമായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്ത് ഈ പദ്ധതി വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിടുത്തൽ. ഇത് കേരളത്തിന്റെ കാലാവസ്ഥയെയും ജൈവ സമ്പത്തിനെയും പൂർവ്വ സ്ഥിതിയിലാക്കുമെന്നും പഠനങ്ങൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button