കൊച്ചി : മോന്‍സൺ മാവുങ്കലിന്റെ തട്ടിപ്പ് കഥകൾ പുറത്തുവരുമ്പോൾ 24 ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിക്കെതിരെയും ആരോപണങ്ങൾ ഉയരുകയാണ്. മുട്ടില്‍ മരംമുറി വിവാദത്തില്‍ പെട്ട ദീപക് ധര്‍മ്മടത്തെ ചാനൽ മാനേജ്മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപുറമെയാണ് ചാനലിലെ മറ്റൊരു പ്രധാന മാധ്യമ പ്രവർത്തകൻ കൂടി കുറ്റാരോപിതനായി വരുന്നത്. ശബരിമല വിവാദം നിലനിൽക്കുന്ന സമയത്ത് നിലവിൽ നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങൾ യാഥാർഥ്യം അല്ലെന്നും മറിച്ചാണ് വസ്തുതകളെന്നും സഹിൻ മോൺസന്റെ കൈവശമുള്ള ചെമ്പോല അടിസ്ഥാനമാക്കി വാർത്ത നൽകിയിരുന്നു.
ഇത് ഇടതുപക്ഷ പാർട്ടികളും ഇടത് അനുകൂല മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. എന്നാൽ ഈ ചെമ്പോല മാത്രമല്ല വാർത്തയും കൃത്രിമമായി സൃഷ്ടിച്ചെടുത്തതെന്നതാണ് ആരോപണം. ശബരിമല സംബന്ധിച്ച ചരിത്ര സൂക്ഷിപ്പുകൾ ഒക്കെ സൂക്ഷിച്ചിരിക്കുന്നത് പന്തളം രാജവംശത്തിൽ ആണ്. അന്ന് ഉണ്ടായിരുന്നത് താളിയോലകൾ ആയിരുന്നു. അതുകൊണ്ടുതന്നെ ചെമ്പോലകൾ സംബന്ധിച്ചുള്ള അവകാശവാദം തീർത്തും വ്യാജമായിരുന്നു. മോന്‍സന്‍ മാവുങ്കല്‍ 24 ന്യൂസ് ചാനലില്‍ രണ്ടര കോടി രൂപ നിക്ഷേപമുണ്ടെന്നും അതിന് ഇടനിലക്കാരനായത് സഹിന്‍ ആന്റണിയാണെന്നും വീക്ഷണമുൾപ്പെടെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സീനിയര്‍ റിപ്പോര്‍ട്ടര്‍ മാത്രമായിരുന്നിട്ടും സഹിന്‍ ആന്റണിക്കു ബ്യൂറോ ചീഫിനേക്കാള്‍ പ്രാധാന്യം ലഭിച്ചിരുന്നത് നിക്ഷേപ താല്‍പര്യത്തിലാണെന്നും പറയപ്പെടുന്നു. മോന്‍സന്റെ പുരാവസ്തു ശേഖരത്തെ കുറിച്ചുള്ള പ്രചാരവേലയ്ക്കും വിഐപികളുമായി ബന്ധപ്പെടുത്തുന്നതിനും സഹിന്‍ ആന്റണിക്കു 55,000 രൂപ മാസശമ്പളമായും മോന്‍സന്‍ നല്‍കിയിരുന്നതായും സഹിന്റെ ഭാര്യയ്ക്ക് മോന്‍സന്റെ നിയമോപദേഷ്ടാവെന്ന നിലയിലുള്ള വരുമാനവും ലഭിച്ചതായി ആക്ഷേപം ഉയരുന്നുണ്ട്. മുമ്പ് സ്വപ്നാ സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവരുന്നതും സഹിൻ ആന്റണി വഴിയാണ്.
ഇതേ സഹിൻ തന്നെയാണ് സ്വപ്ന സുരേഷിനെ ഒളിവിൽ താമസിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു നൽകിയതെന്ന ആരോപണവുമുണ്ട്. ഇടതുപക്ഷത്തെ ഒട്ടേറെ നേതാക്കളുമായി ഷഹിന് അടുത്ത ബന്ധമാണ്. മുൻ എസ്എഫ്ഐ നേതാവ് കൂടിയായ സഹിൻ സിപിഎമ്മിന് അനുകൂലമായി ഒട്ടേറെ വ്യാജവാർത്തകൾ കെട്ടിച്ചമച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിപിഎം പ്രതിസന്ധിയിൽ ആയപ്പോൾ വ്യാജവാർത്തകളുമായി ആശ്വാസമായത് സഹിനാണ്. അതേസമയം ആദ്യ ഗഡുവായി 75 ലക്ഷം രൂപ നിക്ഷേപിച്ചതിനു തൊട്ടു പിന്നാലെയാണ് ഫ്‌ലവേഴ്‌സ് ചാനലില്‍ ഗായകന്‍ എം.ജി.ശ്രീകുമാറിന്റെ ബ്ലാക്ക് ഡയമണ്ട് മോതിര നാടകം അരങ്ങേറിയത്.
മോന്‍സനെ കണ്ടിട്ടു പോലുമില്ലായിരുന്ന ശ്രീകുമാറിനെ കൊണ്ടു ഡോ.മോന്‍സന്‍ സമ്മാനിച്ചതാണെന്നു പറയിക്കുകയായിരുന്നു. നിക്ഷേപകന്‍ ആവശ്യപ്പെട്ടതനുസരിച്ചുള്ള പരസ്യമായിരുന്നു ബ്ലാക്ക് ഡയമണ്ട് പ്രമോഷന്‍. സിനിമാ മേഖലയിലുള്ളവരെ പറ്റിച്ചു മോതിര, വാച്ച് കച്ചവടം നടത്താനുള്ള പദ്ധതിയുടെ ഭാഗമായുള്ള തന്ത്രപരമായ പരസ്യം.
സീനിയര്‍ റിപ്പോര്‍ട്ടര്‍ മാത്രമായിരുന്നിട്ടും സഹിന്‍ ആന്റണിക്കു ബ്യൂറോ ചീഫിനേക്കാള്‍ പ്രാധാന്യം ശ്രീകണ്ഠന്‍ നായര്‍ നല്‍കിയിരുന്നതും നിക്ഷേപ താല്‍പര്യത്തിലാണ് എന്നും മാധ്യമ റിപ്പോർട്ട് ഉണ്ട്. സഹിന്‍ ആന്റണിയുടെ ജന്മദിനം പോലും ‘ഗുഡ് മോണിങ് എസ്‌കെ’ പരിപാടിയില്‍ ശ്രീകണ്ഠന്‍ നായര്‍ ആഘോഷിച്ചിരുന്നു.
മോന്‍സന്റെ പുരാവസ്തു ശേഖരത്തെ കുറിച്ചുള്ള പ്രചാരവേലയ്ക്കും വിഐപികളുമായി ബന്ധപ്പെടുത്തുന്നതിനും സഹിന്‍ ആന്റണിക്കു 55,000 രൂപ മാസശമ്പളമായും മോന്‍സന്‍ നല്‍കിയിരുന്നു. ഇത് സംബന്ധിച്ചുള്ള പോസ്റ്റ് കാണം:
Post Your Comments