Latest NewsKeralaNews

ദീന്‍ദയാലിന്റെ ദര്‍ശനങ്ങള്‍ക്ക് ഇന്നും പ്രാധാന്യമുണ്ടെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ തെളിയിക്കുകയാണ്: കെ.സുരേന്ദ്രന്‍

ദീനദയാല്‍ സ്വപ്നം കണ്ട ഇന്ത്യയാണ് നരേന്ദ്രമോദി നിര്‍മ്മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ദര്‍ശനങ്ങള്‍ക്ക് ഇന്നത്തെ രാഷ്ട്രീയ കാലത്തും പ്രാധാന്യമുണ്ടെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ തെളിയിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ദീനദയാല്‍ സ്വപ്നം കണ്ട ഇന്ത്യയാണ് നരേന്ദ്രമോദി നിര്‍മ്മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ജന്മദിനത്തോടനുബന്ധിച്ച് അരവിന്ദോ കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മീയതയില്‍ ഊന്നിയ ജനാധിപത്യം വിഭാവനം ചെയ്ത ദീന്‍ദയാല്‍ ഭാരതത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ നേതാവായിരുന്നെന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ എന്നും പ്രസക്തമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സമ്പൂര്‍ണ്ണ മനുഷ്യനെ സൃഷ്ടിക്കുന്നതിലൂടെ രാഷ്ട്രനിര്‍മ്മിതി സാധ്യമാണെന്ന് ദീനദയാല്‍ തെളിയിച്ചെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button