കൊച്ചി: സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന മണി ചെയിൻ ഇടപാടുകളുടെ പ്രവർത്തനം ഉടൻ നിർത്തിപ്പിക്കാനുള്ള ഇടപെടലുകൾ നടത്തണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ച് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. പുരാവസ്തു സാധനങ്ങളുടെ മറവിൽ കോടികൾ തട്ടിയ മോൻസൻ മാവുങ്കൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ജോമോൾ. സാധാരണക്കാരിൽ സാധാരണക്കാരെ പറ്റിക്കുന്ന മണി ചെയിൻ ഇടപാടുകൾ നമുക്കിടയിൽ ധാരാളം ഉണ്ട്, അതൊക്കെ എത്രയും വേഗം കണ്ടെത്തി അവയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ കഴിഞ്ഞില്ലേൽ ഇനിയും നിരവധി ആളുകളുടെ പണം പോകുമെന്നാണ് ജോമോൾ പോസ്റ്റിൽ വ്യക്തമാക്കുന്നത്.
Also Read:ദുബായ് എക്സ്പോ 2020 : ജീവനക്കാർക്ക് ആറ് ദിവസത്തെ അവധി നൽകി സ്വകാര്യ കമ്പനി
‘ടിപ്പുവും മോശയും ഒക്കെ കൊച്ചിക്കാരായിരുന്നു കേട്ടോ. മോശയുടെ അംശവടി നിർമ്മിച്ചത് ഇളമക്കരയിൽ. ടിപ്പുസുൽത്താന്റെ സിംഹാസനം നിർമ്മിച്ചത് കുണ്ടന്നൂരിലെ തടിമില്ലിൽ. ക്രിസ്ത്യാനികൾ ഇസ്രായേലിലേക്കും, കുട്ടികൾ ടിപ്പുവിന്റെ കോട്ട കാണാൻ മൈസൂരിലേക്കും വെച്ചുപിടിച്ചത് വെറുതെയായി. ടിപ്പുവും മോശയും ഒക്കെ കൊച്ചിക്കാരായിരുന്നു കേട്ടോ. പ്രെയ്സ് ദി ലോർഡ്’, ജോമോൾ ജോസഫ് പരിഹാസത്തോടെ കുറിച്ചു.
‘മോൻസൺ പറ്റിച്ചത് എലീറ്റ് ക്ലാസ്സിനെ ആണ്, സാധാരണക്കാരിൽ സാധാരണക്കാരെ പറ്റിക്കുന്ന മണി ചെയിൻ ഇടപാടുകൾ നമുക്കിടയിൽ ധാരാളം ഉണ്ട്, അതൊക്കെ എത്രയും വേഗം കണ്ടെത്തി അവയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ കഴിഞ്ഞില്ലേൽ ഇനിയും നിരവധി ആളുകളുടെ പണം പോകും. ഹെൽമെറ്റ് വേട്ടക്കായി തുനിഞ്ഞിറങ്ങിയ പോലീസിനെ ഇത്തരം നല്ല കാര്യങ്ങൾക്കായി ഉപയോഗിച്ചാൽ സാധാരണ മനുഷ്യരുടെ പണം ഇനിയും നഷ്ടപ്പെടാതെ നോക്കാൻ സാധിക്കും’, ജോമോൾ കുറിച്ചു.
Post Your Comments