Latest NewsUAENewsGulf

ദുബായ് എക്സ്പോ 2020 : ജീവനക്കാർക്ക് ആറ് ദിവസത്തെ അവധി നൽകി സ്വകാര്യ കമ്പനി

ദുബായ് : ലോക മേള സന്ദർശിക്കുന്നതിനും പ്രദർശിപ്പിച്ചിരിക്കുന്ന വിവിധ ആഗോള പരിഹാരങ്ങളും പുതുമകളും പര്യവേക്ഷണം ചെയ്യുന്നതിനും ദുബായ് സർക്കാർ നേരത്തെ ജീവനക്കാർക്ക് ആറ് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ എക്‌സ്‌പോ സന്ദർശിക്കുന്നതിനായി ജീവനക്കാർക്ക് ആറ് ദിവസത്തെ അവധി നൽകിയിരിക്കുകയാണ് ഒരു സ്വകാര്യ കമ്പനി. ഇതോടെ സ്വകാര്യമേഖലയിൽ എക്സ്പോയ്ക്ക് അവധി നൽകുന്ന ആദ്യ ഗ്രൂപ്പായി ഗലാദരി ബ്രദേഴ്‌സ് മാറി.

Read Also : കുവൈത്തില്‍ വ്യാപക പരിശോധന : 21 പ്രവാസികളെ അറസ്റ്റ് ചെയ്‍തു 

2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ ലോക മേളയുടെ ഏത് സമയത്തും ഗ്രൂപ്പിലെ ജീവനക്കാർക്ക് അവധി ലഭിക്കും. എക്‌സ്‌പോയുടെ ആറ് മാസങ്ങളിലായി ജീവനക്കാരുടെ ജോലി സമയം ഒരു മണിക്കൂർ കുറച്ചു. ഇത് അവരുടെ ജോലിസ്ഥലങ്ങളിൽ നിന്ന് നേരത്തെ പുറപ്പെടാനും തിരക്കേറിയ സമയ ട്രാഫിക് ഒഴിവാക്കാനും സഹായിക്കും. എക്‌സ്‌പോ റോഡുകളിൽ പ്രതീക്ഷിക്കുന്ന അധിക ട്രാഫിക് കുറയ്ക്കുകയെന്നതാണ് ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button