തിരുവനന്തപുരം: പതിനഞ്ചുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ പ്രതിയ്ക്ക് മരണം വരെ കഠിനതടവ് വിധിച്ച് കോടതി. ചെങ്കല്‍ മരിയാപുരം സ്വദേശി ഷിജുവിനെയാണ് അതിവേഗ കോടതി ശിക്ഷിച്ചത്. കഠിന തടവിനോടൊപ്പം 75,000 രൂപ പിഴയും പ്രതി കോടതിയിൽ അടയ്ക്കണമെന്ന് ജഡ്ജി ആര്‍.ജയകൃഷ്ണന്‍ വ്യക്തമാക്കി.
Also Read:ഗുലാബ് ചുഴലിക്കാറ്റിന് ശേഷം മറ്റൊരു ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വിഭാഗം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് ജഡ്ജി ആര്‍.ജയകൃഷ്ണന്‍ പറഞ്ഞു. 2109 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടിന് സമീപത്ത് മരപ്പണിക്ക് വന്നയാളായിരുന്നു പ്രതി ജയകൃഷ്ണൻ. ഇയാൾ ഒരു ദിവസം പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞ ശേഷം വീട്ടിൽ അതിക്രമിച്ചു കടക്കുകയും ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
തുടർന്ന് സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ജയകൃഷ്ണൻ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. എന്നാൽ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് ബലാത്സംഗത്തിനിരയായ വിവരം വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ പൂജപ്പുര പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടുന്നത്.
Post Your Comments