Latest NewsIndiaNews

ലൈംഗിക പീഡന കേസുകളിലെ വിചാരണ സൂക്ഷ്മമായി കൈകാര്യം ചെയ്യണം: സുപ്രീം കോടതി 

 

ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസുകളിലെ വിചാരണ സൂക്ഷ്മമായി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി. പീഡന കേസുകളിൽ അതിജീവിതയുടെ വിസ്താരം അനന്തമായി നീളുന്ന സാഹചര്യം ഉണ്ടാകരുതെന്നും കഴിയുമെങ്കില്‍ ഒരൊറ്റ സിറ്റിംഗിൽ തന്നെ വിസ്താരം പൂർത്തിയാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

 

പീഡന കേസുകളിൽ നീതി തേടുന്ന അതിജീവിതയ്ക്ക് മുന്നിൽ നടപടികൾ കഠിനമാകുന്ന നിലയുണ്ടാവാൻ പാടില്ലെന്നും എതിർഭാഗം അഭിഭാഷകർ മാന്യതയോടെ കൂടി വിസ്താരം നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ലജ്ജാകരവും അനുചിതവുമായ  ചോദ്യങ്ങൾ പ്രതിഭാഗം അഭിഭാഷകർ വിസ്താരത്തിൽ നിന്നും ഒഴിവാക്കണം. അതിജീവിത കോടതിയിലെത്തി മൊഴി നൽകുമ്പോൾ പ്രതിയെ കാണാതിരിക്കാൻ വേണ്ട നടപടികൾ വിചാരണക്കോടതി സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ജെ.ബി പർദ്ദി വാലാ എന്നിവരടങ്ങുന്ന ബെഞ്ചിൻ്റേതാണ് ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button