Latest NewsNewsIndia

അക്രമികൾ കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നതിന് നൂപൂർ ശർമ്മയുടെ ‘ലൈസൻസില്ലാത്ത നാവിനെ’ കുറ്റപ്പെടുത്തി സുപ്രീം കോടതി

ന്യൂഡൽഹി: ക്രൂരമായ ഉദയ്പൂർ കൊലപാതകത്തിൽ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയെ കുറ്റപ്പെടുത്തിയ സുപ്രീം കോടതി, അവളുടെ ‘അഴിഞ്ഞ നാവ്’ രാജ്യം മുഴുവൻ കത്തിച്ചെന്നും അവർ രാജ്യത്തോട് മാപ്പ് പറയണമെന്നും പ്രസ്താവിച്ചു. സുപ്രീം കോടതിയുടെ നിരീക്ഷണത്തിനെതിരെ രാജസ്ഥാനിൽ പ്രതിഷേധമുയരുന്നു.

നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് ആണ് സുപ്രീം കോടതി ആവശ്യപ്പെടുന്നത്. പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചുള്ള നൂപുർ ശർമ്മയുടെ പരാമർശം രാജ്യത്തെ സംഘർഷഭരിതമാക്കിയെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. അവർ രാജ്യത്തോട് മുഴുവൻ മാപ്പ് പറയണമെന്നും സുപ്രീം കോടതി പറഞ്ഞു. ഇസ്ലാമിസ്റ്റുകൾ അഴിച്ചുവിട്ട അരാജകത്വത്തിന് നൂപൂർ ശർമ്മയെ സുപ്രീം കോടതി കുറ്റപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാനിൽ ഇതിനോടകം ചിലർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

Also Read:ദിവസവും വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

രാജ്യത്തെ പരമോന്നത നീതിപീഠം ഇസ്ലാമിസ്റ്റുകൾ അഴിച്ചുവിട്ട വിദ്വേഷവും അക്രമവും അവഗണിക്കുകയും കനയ്യ ലാലിന്റെ കൊലപാതകം അടക്കമുള്ള കേസുകളിൽ നൂപുർ ശർമ്മയെ കുറ്റപ്പെടുത്തുകയും ചെയ്തുവെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ മനഃസാക്ഷിയെന്ന് കരുതപ്പെടുന്ന, മതേതര, ജനാധിപത്യ രാജ്യമെന്ന് വിളിക്കപ്പെടുന്ന പരമോന്നത നീതിപീഠം, മധ്യകാല മന്ത്രവാദ വിചാരണയിൽ ഒരു സഭാ വ്യക്തിയെപ്പോലെ പെരുമാറുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.

‘അവൾ രാജ്യത്തുടനീളം വികാരങ്ങൾ ആളിക്കത്തിച്ചു. രാജ്യത്ത് നടക്കുന്ന കാര്യങ്ങൾക്ക് ഈ സ്ത്രീ ഉത്തരവാദിയാണ്. നൂപുർ ശർമ്മയുടെ ചർച്ച ഞങ്ങൾ കണ്ടു. എന്നാൽ, അവൾ ഇതെല്ലാം പറഞ്ഞ രീതിയും പിന്നീട് താനൊരു അഭിഭാഷകയാണെന്ന് പറയുന്നതും ലജ്ജാകരമാണ്. രാജ്യത്തോട് മാപ്പ് പറയണം’, ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

‘പ്രവാചകനെതിരെ നൂപുർ ശർമ്മ നടത്തിയ പരാമർശങ്ങൾ പബ്ലിസിറ്റിക്ക് വേണ്ടിയോ, അല്ലെങ്കിൽ എന്തെങ്കിലും രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടിയോ ആവണം. അവർ മാപ്പു പറഞ്ഞെങ്കിലും, അത് വളരെ വൈകിയാണ്. ടി.വിയിൽ പ്രത്യക്ഷപ്പെട്ട് രാജ്യത്തോട് മുഴുവൻ ആയിരുന്നു മാപ്പ് പറയേണ്ടിയിരുന്നത്. എന്തായാലും, ഇന്ന് രാജ്യത്ത് സംഭവിക്കുന്ന മുഴുവൻ പ്രശ്നങ്ങളുടെ ഒരേയൊരു കാരണക്കാരി അവർ തന്നെയാണ്’, സുപ്രീം കോടതി ബഞ്ച് പറഞ്ഞു.

Also Read:രാജ്യത്ത് പാചക വാതക വില കുറഞ്ഞു: പുതിയ വില ഇങ്ങനെ

ജനാധിപത്യ രാഷ്ട്രത്തിൽ പുല്ലിന് വളരാനും കഴുതയ്ക്ക് പുല്ലു തിന്നാനും അവകാശമുണ്ട്. എന്ന് കരുതി എന്തും പറയാമെന്ന് കരുതരുതെന്നും, ആത്മനിയന്ത്രണം വേണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചുരുക്കത്തിൽ, ഇന്ത്യൻ സുപ്രീം കോടതി ഇന്ന് നൂപുർ ശർമ്മയെ മതനിന്ദയുടെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും അവളുടെ ശിരഛേദത്തിനും കൊലപാതകത്തിനുമുള്ള ഇസ്ലാമിക ആഹ്വാനങ്ങളെ അടിസ്ഥാനപരമായി സാധൂകരിക്കുകയും ചെയ്തു.

ഭീഷണി ചൂണ്ടിക്കാട്ടി രാജ്യത്തുടനീളം തനിക്കെതിരെ ഫയൽ ചെയ്ത ഒന്നിലധികം എഫ്‌ഐആറുകൾ ഡൽഹിയിലേക്ക് മാറ്റണമെന്ന് നൂപൂർ ശർമ്മ കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, പിന്നീട് ഇവർ തന്റെ ഹർജി പിൻവലിക്കുകയായിരുന്നു. ഈ മാസമാദ്യം ഒരു ടി.വി ചർച്ചയ്ക്കിടെ നടത്തിയ നൂപുർ ശർമ്മയുടെ നിന്ദ്യമായ അഭിപ്രായങ്ങൾ ഇന്ത്യയിൽ വൻ പ്രതിഷേധത്തിന് കാരണമാവുകയും നിരവധി ഗൾഫ് രാജ്യങ്ങൾ ഇന്ത്യൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി കടുത്ത ശാസന നൽകുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button