KollamNattuvarthaLatest NewsKeralaNews

ഭർത്താവുമായി പിണങ്ങി കഴിഞ്ഞ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി: പ്രതി അറസ്റ്റിൽ

കൊ​ല്ലം: നാ​ല് വ​യ​സു​ള​ള കു​ട്ടി​യു​ടെ അ​മ്മ​യാ​യ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. കൊല്ലം ഓയൂർ ത​ച്ച​ക്കോ​ട് മ​ന​ങ്ങാ​ട് അ​ൽ​താ​ഫ് മ​ൻ​സി​ലി​ൽ അ​ൽ​താ​ഫ് (23) ആ​ണ് ഭർത്താവുമായി പിണങ്ങി കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റി​ലാ​യ​ത്. കുറച്ചുനാളുകളായി ഭ​ർ​ത്താ​വു​മാ​യി പിരിഞ്ഞ് ക​ഴിയുന്ന യു​വ​തിയാണ് പീഡനത്തിന് ഇരയായത്.

ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി​പ​രി​ച​യ​ത്തി​ലാ​യ യുവതിയെ ​ അൽതാഫ് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി കേ​ര​ള​പു​ര​ത്തും ക​രി​ക്കോ​ടു​മു​ള​ള ബന്ധുവിന്‍റെയും സുഹൃത്തിന്‍റെയും വീ​ടു​ക​ളി​ൽ വ​ച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയായ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും താൻ ഗർഭിണിയാണെന്നും വിവാഹം ഉടൻ നടത്തണമെന്നും ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ അൽത്താഫ് യുവതിയുടെ ആവശ്യം നിരാകരിച്ചു.

മോൻസൻ കേസിൽ തന്നെയും കുടുക്കാൻ ശ്രമിക്കുന്നു, പിന്നിൽ അമൃതയെന്ന് ശബ്ദരേഖ, ആരോപണവുമായി നടൻ ബാല: വീഡിയോ

ഇതേതുടർന്ന് ഗർഭച്ഛിദ്രം നടത്താനായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിയ യുവതിയെ ചികിത്സയിലിരിക്കെ ഇവിടെയെത്തിയ അൽത്താഫ് ദേഹോപ്രദവം ഏൽപ്പിക്കാൻ ശ്രമിച്ചിക്കുകയായിരുന്നു. ഇതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button