കൊച്ചി: പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട മോൻസൻ കേസിൽ തന്നെയും കുടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി നടൻ ബാല. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടുപിടിച്ചെന്നും ബാല തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. ആദ്യ ഭാര്യയായ അമൃതയുടെ പേര് വ്യക്തമാക്കുന്ന ഒരു ഓഡിയോ ക്ലിപ്പും ബാല വിഡിയോയിൽ പങ്കുവെക്കുന്നുണ്ട്. ഇത് അവസാനത്തെ താക്കീതാണെന്ന് ഓർമിപ്പിച്ചാണ് ബാല വിഡിയോ അവസാനിപ്പിക്കുന്നത്.
‘ആരോ ഇതിന്റെ പിന്നിലുണ്ടെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ആരാണ് ഇത് ചെയ്യുന്നത് എന്ന ക്ലാരിഫിക്കേഷന് കിട്ടിയത് ഇപ്പോഴാണ്. ഒരു സിനിമ റിലീസ് ചെയ്യും മുന്‍പ് ട്രെയിലര്‍ ഇറങ്ങും. ഞാനൊന്നും മിണ്ടാതെ വായടച്ച് എങ്ങനെയെങ്കിലും ജീവിതത്തില്‍ മുന്നോട്ട് പോകാൻ നോക്കുകയാണ്. ഞാന്‍ ഭീരുവല്ല സ്വയം മൗനം പാലിച്ചതാണ്. എനിക്ക് ആരോടും പ്രതികാരമില്ല. എല്ലാവരും നന്നായിരിക്കട്ടെയെന്ന ചിന്ത മാത്രമാണ്. മകളുടെ ഭാവി ഓര്‍ത്ത് എല്ലാം ഞാന്‍ വിട്ടുകൊടുക്കുകയാണ്. പൂര്‍ണമായും വിട്ടുകൊടുക്കുകയാണ്.’ ബാല പറയുന്നു.
Post Your Comments