ചെന്നൈ: കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട യുവാവ് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് ഭർത്താവിന്റെ അനുകൂല്യങ്ങൾക്കായി നിമപോരാട്ടത്തിന് ഒരുങ്ങി യുവതി. നോട്ടിസ് പിരീഡിൽ ജോലിയിൽ തുടരാൻ അനുവദിക്കാതെ രമേഷ് സുബ്രഹ്മണ്യം എന്ന യുവാവിനെ ചെന്നൈയിലെ സ്വകര്യ സ്ഥാപം ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. അധികം വൈകാതെ രമേശ് കോവിഡ് ബാധിച്ച് മരിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഭർത്താവ് നോട്ടിസ് പിരീഡിൽ ജോലി ചെയ്തിരുന്നെങ്കിൽ കുടുംബത്തിന് ലഭിക്കുമായിരുന്ന നഷ്ടപരിഹാരം, ഇൻഷുറൻസ് തുക ഉൾപ്പെടെയുള്ളവ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കാമേശ്വരി നിയമപോരാട്ടത്തിന് ഒരുങ്ങുകയായിരുന്നു.
കോവിഡ് കാലത്ത് ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായി ചെന്നൈയിലെ സിനമീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം രമേശിനോട് രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. അപോയിൻമെന്റ് ഓർഡറിൽ രണ്ട് മാസം നോട്ടിസ് പിരീഡ് പറഞ്ഞിട്ടുള്ളതിനാൽ ഈ കലയളവിൽ തന്നെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും, അതിനുള്ളിൽ മറ്റൊരു ജോലി കണ്ടെത്താമെന്നും രമേശ് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇത് അനുവദിക്കാതിരുന്ന കമ്പനി സ്വയം രാജിവച്ചില്ലെങ്കിൽ പുറത്താക്കുമെന്നും ഇത് കരിയറിനെ ബാധിക്കുമെന്നും രമേശിന് താക്കീത് നൽകി.
ഒക്ടോബര്‍ മുതല്‍ ഈ മൂന്നു ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ അസാധുവാകും
30 ലക്ഷം വാർഷിക വരുമാനമുണ്ടായിരുന്ന രമേശ് ജോലി നഷ്ടപ്പെട്ടതോടെ കടുത്ത മാനസിക സംഘർഷത്തിലായി. തൊട്ടടുത്ത മാസം കോവിഡ് ബാധിച്ചതോടുകൂടി രമേശിന്റെ ആരോഗ്യ നില വഷളാവുകയായിരുന്നുവെന്നും രമേശിന്റെ ചികിത്സയ്ക്കായി 18 ലക്ഷം രൂപ കുടുംബം ചെലവാക്കിയതായും ഭാര്യ പറയുന്നു. ജൂൺ 11 രമേശ് മരണപ്പെട്ടു.
അതേസമയം രമേശ് ജോലിയിൽആയിരുന്നുവെങ്കിൽ കമ്പനിയുടെ ടേം ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, ഇപിഎഫ് ഉൾപ്പെടെ 1.5 കോടി രൂപ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുമായിരുന്നുവെന്ന് ഭാര്യ പറയുന്നു. അതിനാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ കമ്പനിക്ക് വക്കീൽ നോട്ടിസ് അയച്ചു. ഇത്തരം സാഹചര്യങ്ങൾ കുടുംബത്തെ ശിഥിലമാക്കുമെന്നും തന്റെ അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നും അതിനാൽ നിയമപരമായി പോരാടുമെന്നും കാമേശ്വരി വ്യക്തമാക്കി.
Post Your Comments