ThiruvananthapuramKeralaNattuvarthaLatest NewsNews

ഫെയ്‌സ്ബുക്ക് സൗഹൃദം: ഭർത്താക്കന്മാരേയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി യുവതികൾ

വിഴിഞ്ഞം: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ആണ്‍സുഹൃത്തിനൊപ്പം കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിപ്പോയ രണ്ട് യുവതികൾ പോലീസ് പിടിയിൽ. വിഴിഞ്ഞം പോലീസ് ആണ് ഇരുവരെയും യുവാവിനൊപ്പം അറസ്റ്റ് ചെയ്തത്. ചൊവ്വര സ്വദേശി മൃദുല(25), മുക്കോല സ്വദേശി ദിവ്യ(25) എന്നിവരെയും ഇവരുടെ ആണ്‍സുഹൃത്തായ പൊഴിയൂര്‍ സ്വദേശി ടിറ്റോയെയു(25)മാണ് അറസ്റ്റ് ചെയ്തത്.

മൂന്നുദിവസം മുമ്പായിരുന്നു ദിവ്യയും മൃദുലയും ടിറ്റോയ്‌ക്കൊപ്പം നാടുവിട്ടത്. ഇരുവരും സ്വന്തം മക്കളെ ഉപേക്ഷിച്ചാണ് ടിറ്റോയ്‌ക്കൊപ്പം ഒളിച്ചോടിപ്പോയതെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ ഭർത്താക്കന്മാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

Also Read:‘കാളിയമർദ്ദനം നടത്തി അവസാനം കോൺഗ്രസിൽ എത്തി’: കനയ്യയെ പുകഴ്ത്തിയ എം.ബി രാജേഷിനെ ട്രോളി സോഷ്യൽ മീഡിയ

നഗരത്തിലെ തുണിക്കടയിലെ ജീവനക്കാരിയാണ് ദിവ്യ. ഇവര്‍ക്ക് നാലുവയസ്സുള്ള മകനും രണ്ടര വയസ്സുള്ള മകളുമുണ്ട്. പൂജപ്പുരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് മൃദുല ജോലി ജോലിചെയ്യുന്നത്. ഇവര്‍ക്ക് മൂന്നരവയസ്സുള്ള ആണ്‍കുട്ടിയുണ്ട്. ഫേസ്‌ബുക്ക് വഴിയാണ് ഇവർ ടിറ്റോയെ പരിചയപ്പെട്ടത്. പരിചയം പതുക്കെ പ്രണയമായി മാറി. ശേഷം ടിറ്റോയുമായി ഒളിച്ചോടാൻ യുവതികൾ തയ്യാറാവുകയായിരുന്നു.

ഇവരെ കാണാതായതോടെ ഭർത്താക്കന്മാർ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതികൾ ടിറ്റോയ്‌ക്കൊപ്പമാണ് ഒളിച്ചോടിയതെന്ന് വ്യക്തമായത്. വിഴിഞ്ഞം എസ്.ഐ. കെ.എല്‍.സമ്പത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ. വിനോദ്, സി.പി.ഒ.മാരായ ഷാഹില്‍, വനിതാ പോലീസ് രഞ്ചിമ എന്നിവരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ ജുവനൈല്‍ നിയമ പ്രകാരം കേസെടുത്തു. ഇവരെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button