ഉത്തർപ്രദേശിലെ ലഖിംപൂരിൽ കഴിഞ്ഞ മാസം വീട്ടിൽ നിന്ന് ഒളിച്ചോടിയ മധ്യവയസ്‌കരായ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. ദമ്പതികളെ ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യാഭർത്താക്കന്മാരായിരുന്ന ഇവർ ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്. 44 കാരനായ രാംനിവാസ് റാത്തോഡ്, ആശാ റാണി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രാംനിവാസിന്റെ ഭാര്യ വർഷങ്ങൾക്ക് മുൻപ് തന്നെ മരണപ്പെട്ടിരുന്നു. ഇയാൾക്ക് ഒരു മകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആശാ റാണി എന്ന സ്ത്രീക്ക് രണ്ട് പെൺമക്കളും ഒരു മകനും ഉണ്ടായിരുന്നു. ഈ വർഷം മേയിൽ ആശാ റാണിയുടെ മകനുമായുള്ള രാംനിവാസിന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നു. രാംനിവാസ് തന്റെ മകളുടെ അമ്മായിയമ്മയുടെ വീട്ടിൽ പതിവായി പോകാറുണ്ടായിരുന്നു. ആശാ റാണിക്ക് ഭർത്താവുണ്ട്. പരിചയം പതുക്കെ പ്രണയമായി മാറി. സെപ്റ്റംബർ 23നാണ് ദമ്പതികൾ ഒളിച്ചോടിയത്.
യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ ദമ്പതികളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്. തങ്ങളുടെ ബന്ധത്തെ വീട്ടുകാർ അംഗീകരിക്കാതെ വണ്ണത്തിലുള്ള വിഷമത്തിലാകാം ദമ്പതികൾ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ദമ്പതികൾ പാസഞ്ചർ ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Post Your Comments