ലണ്ടൻ : അടുത്ത രണ്ടു മാസത്തിനകം ലോകമെമ്പാടും പുതിയ സ്മാർട്ട് ഫോണുകളുടെ ലഭ്യതയില്‍ വലിയ കുറവുണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയിലുള്ള മൊബൈല്‍ ഫാക്ടറികള്‍ ബെയ്ജിംഗിന്റെ മലിനീകരണ വിരുദ്ധ യജ്ഞം മൂലം തുടരെ പവര്‍ക്കട്ടിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സ്മാര്‍ട്ട്ഫോണുകളുടെ നിര്‍മാണത്തില്‍ വലിയ പ്രതിസന്ധിയുണ്ടാവുകയാണ്.
കോവിഡ് കാലത്ത് ഏറ്റവും വിൽപ്പനയും വളര്‍ച്ചയും ഉണ്ടായ ചുരുക്കം മേഖലകളില്‍ ഒന്നാണ് വിപണി. ജോലിസ്ഥലവും പഠനവും വീടുകളിലേക്ക് ചുരുങ്ങിയതോടെ ചൂടപ്പം പോലെയാണ് സ്മാർട്ട് ഫോണുകൾ വിറ്റുപോയത്.
ആപ്പിളിന്റെ ഐഫോണുകളുടെ ഭാഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന നിരവധി ഫാക്ടറികള്‍ ചൈനയിലെ പ്രാദേശിക അധികാരികളുടെ ഉത്തരവനുസരിച്ച് ഉത്പാദനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായി, ടെക് ഭീമനായ ഐഫോണ്‍ 13 പുറത്തിറങ്ങി ദിവസങ്ങള്‍ക്ക് ശേഷം ഷാങ്ഹായിക്ക് പടിഞ്ഞാറ് ഒരു പ്രധാന ഫാക്ടറി ഉള്‍പ്പെടെ ഉത്പാദനം നിര്‍ത്തി. പ്രോസസര്‍ ചിപ്പുകളുടെ അഭാവം, ഷിപ്പിംഗിലെ തടസ്സങ്ങള്‍ എന്നിവയും സ്മാർട്ട് ഫോൺ വിപണിയെ ബാധിക്കും.
Post Your Comments