Latest NewsNewsUK

ആശുപത്രിയിൽ നിന്ന് മരുന്ന് മോഷ്ടിച്ചെന്ന് ആരോപണം : സസ്‌പെന്‍ഷനിലായ നഴ്‌സ് ആത്മഹത്യ ചെയ്തു

ലണ്ടൻ : ആശുപത്രിയിലെ സ്റ്റോറില്‍ നിന്നും മരുന്ന് മോഷ്ടിച്ചു എന്നാരോപിച്ച് ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നഴ്‌സ് അമിതമായി മരുന്നുകഴിച്ച് ആത്മഹത്യ ചെയ്തു. ലൈംഗിക പീഢനത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന എമിലി മാഡ്‌ലി എന്ന 29 കാരിയായിരുന്നു ആശുപത്രിയില്‍ നിന്നും മരുന്ന് എടുത്തത്.

Read Also : ദുബായ് എക്സ്പോ 2020 : ഇന്ത്യൻ സംസ്ഥാനങ്ങൾക്കായി വലിയ അവസരങ്ങൾ വഴിതുറക്കുന്നു 

മാഞ്ചസ്റ്റര്‍ വൈതെന്‍ഷോ ആശുപത്രിയില്‍ അടിയന്തര വിഭാഗത്തിലും പ്രമേഹ ശുശ്രൂഷ വിഭാഗത്തിലുമായി ജോലി ചെയ്തിരുന്ന ഇവരെ സഹപ്രവര്‍ത്തകര്‍ കൈയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്നായിരുന്നു ഇവരെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഡ് ചെയ്ത് മൂന്നു ദിവസങ്ങള്‍ക്ക് ശേഷം അവര്‍ താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു. ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്‌ക്കത്തിനേറ്റ തകരാറുകള്‍ മൂലം പത്തു ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ മരണമടഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button