Latest NewsNewsInternational

കുടിക്കാനായി കരടിമൂത്രം തിളപ്പിച്ചു: കാട്ടുതീ പടർത്തിയതിനു യുവതി അറസ്റ്റിൽ

ശാസ്താ കൗണ്ടിയിലും സംസ്ഥാനത്തുടനീളവും മറ്റ് തീപിടുത്തങ്ങൾക്ക് ഇവര്‍ കാരണക്കാരിയായതായി സംശയിക്കുന്നുണ്ട്.

കാലിഫോർണിയ:  വരണ്ട പ്രകൃതിയും, വരള്‍ച്ചയും കാരണം കാലിഫോര്‍ണിയയില്‍ കാട്ടുതീ ഒരു സാധാരണ കാഴ്ച്ചയായി മാറിയിട്ടുണ്ട്. എന്നാൽ കാലിഫോർണിയയിലെ കൗണ്ടിയിലെ കാടിന് തീവെച്ചതിനു ഇപ്പോൾ ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഷാമൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന (ലോകത്തിലെ നല്ലതും ചീത്തയുമായ ആത്മാക്കളുമായി നേരിട്ട് ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തി) അലക്സാണ്ട്ര സൗവർനേവയ്‌ക്കെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്.

മുപ്പത് വയസുള്ള സ്വയം പ്രഖ്യാപിത ഷാമൻ കുടിക്കാനായി കരടിമൂത്രം തിളപ്പിക്കാന്‍ ശ്രമിച്ചുവെന്നും അതിനിടെയാണ് തീ കത്തിപ്പടര്‍ന്നതെന്നും കരുതപ്പെടുന്നു. പോലീസ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞയാഴ്ച ശാസ്താ കൗണ്ടിയിൽ തീപിടുത്തമുണ്ടായപ്പോൾ സൗവർനേവ കാനഡയിലേക്ക് കാൽനടയാത്ര നടത്തുകയായിരുന്നു എന്നും നടത്തിനിടെ ദാഹിച്ചപ്പോൾ കുടിക്കാനായി വെള്ളം അന്വേഷിച്ചെന്നും എന്നാൽ ഒന്നും കണ്ടെത്താനായില്ല. ഒടുവിൽ നടന്നപ്പോൾ കരടിമൂത്രം ചെളിക്കുണ്ട് പോലെ ഉണ്ടായിരുന്നുവെന്നും അത് കുടിക്കാൻ വേണ്ടി ടീ ബാഗ് ഉപയോഗിച്ച് മൂത്രം ഫിൽറ്റർ ചെയ്യാൻ ശ്രമിച്ചു. എന്നാൽ അതിനു സാധിച്ചില്ല. അതിനാൽ മൂത്രം തിളപ്പിക്കാനായി ശ്രമിക്കുകയായിരുന്നു. തീ കത്തിച്ചുവെങ്കിലും നനഞ്ഞ പ്രദേശമായതിനാൽ തീ കത്തിയില്ലെന്നും അതിനാൽ തിളപ്പിക്കാതെ മൂത്രം കുടിച്ച് യാത്ര തുടർന്നെന്നും പറയുന്നു.

Read Also: മോദിയുടെ വ്യാജ കവർ ചിത്രം: അനേകം ചിത്രങ്ങളിൽ ഒന്നാണ് ഇതെന്ന് ന്യൂയോർക്ക് ടൈംസ്

കാട്ടുതീ 8,500 ഏക്കർ പടര്‍ന്നിരുന്നു. 41 വീടുകളും 90 മറ്റ് കെട്ടിടങ്ങളും ഇത് നശിപ്പിച്ചതായും കണക്കുകള്‍ പറയുന്നു. സൗവർനേവ കുറ്റം സമ്മതിച്ചിട്ടില്ലെങ്കിലും കുറ്റം തെളിയിക്കപ്പെട്ടാൽ ഒൻപത് വർഷം വരെ തടവ് അനുഭവിക്കണം. ശാസ്താ കൗണ്ടിയിലും സംസ്ഥാനത്തുടനീളവും മറ്റ് തീപിടുത്തങ്ങൾക്ക് ഇവര്‍ കാരണക്കാരിയായതായി സംശയിക്കുന്നുണ്ട്. അവള്‍ക്ക് വേണ്ടി വാദിക്കാനായി ഒരു അഭിഭാഷകനുണ്ടോ എന്നും സ്ഥിരീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button