കീവ്: ചെർണോബിലിലെ തകർന്ന ആണവ നിലയത്തിന് തൊട്ടടുത്ത് കാട്ടുതീ. പ്രദേശത്ത് ആണവ വികിരണ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആണവനിലയത്തെ നേരിട്ട് ബാധിക്കും മുൻപ് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വടക്കൻ ഉക്രൈനിലാണ് ചെർണോബിലാണ് ലോകത്തിലെ ഏറ്റവും അപകടകരമായ മാലിന്യം സൂക്ഷിച്ചിരിക്കുന്ന ആണവനിലയം ഉള്ളത്. കാട്ടുതീയും ആണവ നിലയവും തമ്മിലുള്ള ദൂരം വെറും ഒരു കിലോമീറ്റർ മാത്രമാണ്. അപകട മേഖലയിലെ പുല്ലിന് ഒരാൾ തീകൊടുക്കുകയായിരുന്നു. പിന്നീടിത് കത്തിപ്പടർന്നു. 300 ലേറെ അഗ്നിശമന സേനാംഗങ്ങളാണ് ഇപ്പോൾ തീയണക്കാൻ ശ്രമം നടത്തുന്നത്.
Post Your Comments